ന്യൂഡല്‍ഹി: പത്തുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ഇനി എല്‍.പി.ജി സബ്‌സിഡിക്ക് അര്‍ഹരായിരിക്കില്ല. പാചക വാതക സബ്‌സിഡിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. എല്‍.പി.ജി ഉപഭോക്താവ് അവസാന സാമ്പത്തിക വര്‍ഷം അടച്ച വരുമാന നികുതിയ ആധാരമാക്കി സമര്‍പ്പിക്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി നിയന്ത്രണം ഉണ്ടാവുക.
ഒരു കുടുംബത്തില്‍ ഏതെങ്കിലും ഒരംഗത്തിന് പത്തുലക്ഷത്തിനു മേല്‍ വരുമാനമുണ്ടെങ്കില്‍ സബ്‌സിഡി ലഭിക്കില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സ്വയം എല്‍.പി.ജി സബ്‌സിഡിയില്‍ നിന്ന് ഒഴിവാകാനുള്ള പദ്ധതി പ്രകാരം 57.5 ലക്ഷം ഉപഭോക്താക്കള്‍ തയ്യാറായതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 16.35 കോടി എല്‍.പി.ജി ഉപഭോക്താക്കള്‍ ഉള്ളതായാണ് സര്‍ക്കാരിന്റെ കണക്ക്.