ലക്നൗ: കൊടുംതണുപ്പില്‍ യു.പിയിലെ തെരുവുകളിൽ രാത്രിയിൽ നഗ്നയായി സഞ്ചരിക്കുന്ന യുവതിയെ കുറിച്ചു വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടി.വി. ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
വീഡിയോ വ്യാപകമായതോടെയാണ് രാംപൂര്‍ പൊലീസ് അന്വേഷിക്കുകയായിരുന്നു. അലഞ്ഞുതിരിയുന്ന യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഞ്ച് വര്‍ഷമായി ചികിത്സയിലാണ്. യുവതിയുടെ മാതാപിതാക്കളാണ് വിവരങ്ങൾ അറിയിച്ചത്.
സിസിടി.വി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. മിലാക് ഗ്രാമത്തില്‍ നിന്നുള്ള സംഭവം രാജ്യമൊട്ടാകെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
യുവതി ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ഭയമോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്ന രീതിയിൽ സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.