കൊച്ചി: കോഴിക്കോടിനെ മറക്കരുതെന്ന് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫ് അലിയോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ . ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും പോലുള്ള നിക്ഷേപം ലുലു ഗ്രൂപ്പ് കോഴിക്കോട്ടും നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി അഭ്യർത്ഥിച്ചു. ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉയര്‍ത്തിയത്.കൊച്ചിക്കു പുറമേ ലുലു ഗ്രൂപ്പ് തിരുവനന്തപുരത്തും മാളും ഹോട്ടലും മറ്റു സൗകര്യങ്ങളും ഒരുക്കുകയാണ്. കൊച്ചിയില്‍ ലുലു സൈബര്‍ ടവര്‍ വരുന്നു. കോഴിക്കോടിനെ മനസില്‍നിന്നു മായച്ചു കളയരുത്. അവിടെയും നിക്ഷേപം നടത്തണം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനമാണ് പിണറായി നിര്‍വ്വഹിച്ചത്. 1800 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിതിയാണിത്.
മൈസ് (മീറ്റിങ്‌സ്, ഇന്‍സെന്റീവ്‌സ്, കണ്‍വന്‍ഷന്‍സ്, എക്‌സിബിഷന്‍സ്) ടൂറിസം രംഗത്ത് ലുലു ബോള്‍ഗാട്ടിയിലൂടെ കൊച്ചി രാജ്യത്തിന്റെ തന്നെ ഹബ്ബാകുമെന്ന് പദ്ധതിയുടെ അണിയറക്കാര്‍ അവകാശപ്പെട്ടു. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററുമുള്‍പ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കും.
ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ രാജ്യത്തെ ഏറ്റവും വലുപ്പമേറിയതാണ്. ഹോട്ടലിലും കണ്‍വെന്‍ഷന്‍ സെന്ററിലുമുള്ള വിവിധ ഹാളുകളിലായി പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 1500 കാറുകള്‍ക്കു പുറമേ ബസുകള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ട്. മൂന്ന് ഹെലിപാഡുകളും ക്രമീകരിച്ചിരിക്കുന്നു.
കണ്‍വെന്‍ഷന്‍ സെന്ററിലെ ഏറ്റവും വലിയ ഹാളായ ലിവയില്‍ 5,000 ലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. വേമ്പനാട് എന്ന രണ്ടാമത്തെ പ്രധാന ഹാളില്‍ 2,200 ലധികം പേരെ ഉള്‍ക്കൊള്ളാനാകും. നാട്ടികയെന്നാണു മറ്റൊരു ഹാളിന്റെ പേര്. അതിവിശിഷ്ടാതിഥികള്‍ക്ക് വിശ്രമിക്കാനായി ദിവാന്‍ എന്ന പേരിലുള്ള മറ്റൊരു ഹാളുമുണ്ട്. നിരവധി ചെറിയ ഹാളുകളും ഹോട്ടലിലുണ്ട്.