ബിസിനസ്സ് ലോകത്ത് താരമായി യൂസഫലി; മദ്ധ്യ പൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ സ്ഥാപനം എന്ന ബഹുമതി ലുലു ഗ്രൂപ്പിന്

ദുബായ്: മധ്യപൂര്‍വ്വ ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ സ്ഥാപനം എന്ന ബഹുമതി ലുലു ഗ്രൂപ്പിന്. ഡിലോയിറ്റ് ഗ്ലോബല്‍ റിപ്പോര്‍ട്ടിലാണു ലുലു മധ്യപൂര്‍വദേശത്ത് ഒന്നാമതെത്തിയത്. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന ലോകത്തിലെ 50 റീട്ടെയ്ല്‍ സ്ഥാപനങ്ങളുടെ പട്ടികയിലും ലുലു ഇടംപിടിച്ചു. ബിസിനസ്സ് ലോകത്തിന്റെ നെറുകയിലേയ്ക്കാണ് യൂസഫലിയെ ഇത് കൈപിടിച്ച് കയറ്റുന്നത്.

യുഎസിലെ വാള്‍മാര്‍ട്ടാണ് ലോകത്തിലെ ഏറ്റവും വലിയ 250 റീട്ടെയ്ല്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ലുലു ലോക റാങ്കില്‍ 153ാം സ്ഥാനത്താണ്. മാജിദ് അല്‍ ഫുത്തെയിം ഹോള്‍ഡിങ് എല്‍എല്‍സി (ലോക റാങ്ക് 160) ആണ് രണ്ടാം സ്ഥാനം. സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സവോല ഗ്രൂപ്പ് (റാങ്ക്240) മൂന്നാം സ്ഥാനത്തുമാണ്. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ സ്ഥാപനമായി മാറിയതില്‍ സന്തോഷമുണ്ടെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top