മുംബൈ: ലുലുമാളിന് ഏഷ്യ ആഫ്രിക്ക ജിസിസി റീട്ടെയില്‍ ആന്‍ഡ് ഷോപ്പിംഗ്‌സെന്റര്‍കോണ്‍ഗ്രസില്‍ ‘മോസ്റ്റ് അഡ്മയേഡ് ഷോപ്പിംഗ് സെന്റര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡുംമോസ്റ്റ് ഇന്‍ഫല്‍വെന്‍ഷ്യല്‍ ഷോപ്പിംഗ് സെന്റര്‍ പ്രൊഫഷണല്‍സിനുള്ള അവാര്‍ഡും കരസ്ഥമാക്കി.
25 മോസ്റ്റ് ഇന്‍ഫല്‍വെന്‍ഷ്യല്‍ ഷോപ്പിംഗ് സെന്റര്‍ പ്രൊഫഷണല്‍സിനുള്ള അവാര്‍ഡിന് ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. മോസ്റ്റ് അഡ്മയേഡ് ഷോപ്പിംഗ് സെന്റര്‍ ഓഫ് ദ ഇയര്‍ (സൗത്ത്)2016 അവാര്‍ഡും മുംബൈ താജ് ലാന്‍ഡ്‌സ് എന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് ഏറ്റുവാങ്ങി.
ലോകോത്തര റീട്ടെയില്‍ ശൈലികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഏഷ്യയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആഗോളവേദിയാണ് ഏഷ്യ ആഫ്രിക്ക ജിസിസി റീട്ടെയില്‍ ആന്‍ഡ് ഷോപ്പിംഗ് സെന്റര്‍ കോണ്‍ഗ്രസ് ആന്‍ഡ് അവാര്‍ഡ്‌സ്. റീട്ടെയില്‍ മികവിനുള്ള ഏഷ്യ ഷോപ്പിംഗ് സെന്റര്‍ ആന്‍ഡ് മാള്‍ അവാര്‍ഡ്‌സിനു രാജ്യമെങ്ങും നിന്നുള്ള ഏറ്റവും ഉയര്‍ന്ന റീട്ടിയെല്‍ ബ്രാന്‍ഡുകളിലും മാള്‍ സംരംഭകരിലും നിന്നുള്ള അപേക്ഷകളുണ്ടായിരുന്നു. ഇതില്‍ നിന്നാണ് ലുലുമാള്‍ തിരഞ്ഞെടുക്കപ്പെട്ടത്.