ലുലുമാളിലെ കെഎഫ്‌സി സെന്ററില്‍ നിന്ന് ലഭിച്ചത് പച്ചഇറച്ചി; പോലീസ് റെയ്ഡില്‍ വേവാത്ത ചിക്കന്‍ ഉല്‍പ്പനങ്ങള്‍ പിടിച്ചെടുത്തു

 

കൊച്ചി: ലുലുമാളിലെ കെഎഫ്‌സി സെന്ററില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത് പച്ചഇറച്ചി. സംഭവം വിവാദമായതോടെ കെഎഫ്സി സെന്ററില്‍ നടത്തിയ റെയ്ഡില്‍ പൂര്‍ണ്ണമായി വേവാത്ത ഭക്ഷണം പോലീസ് പിടിച്ചെടുത്തു. കെഎഫ്സിയില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് പച്ചയിറച്ചിയാണ് ലഭിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.lulunkfc-2

അതേ സമയം സംഭവത്തില്‍ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. ലഭിച്ച പദാര്‍ത്ഥങ്ങള്‍ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന് കൈമാറുകയും അവര്‍ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തതിന് ശേഷം മാത്രമേ കേസ് എടുക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top