മുഖ്യമന്ത്രിയെ കാണാന്‍ ബിജുരാധാകൃഷ്ണന് അവസരമൊരുക്കിയത് എം.ഐ ഷാനവാസ്‌ എം.പി.

കൊച്ചി: മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണന് അവസരമൊരുക്കിയത് താനാണെന്ന് എം. ഐ ഷാനവാസ് എംപി. ബിജുരാധാകൃഷ്ണന്‍ തന്നെ മൂന്ന് തവണ വന്ന് കണ്ടിരുന്നുവെന്നും ഷാനവാസ് പറഞ്ഞു. മുന്‍മന്ത്രി ഗണേശ് കുമാറുമായി ബന്ധപ്പെട്ടുള്ള കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ബിജു മുഖ്യമന്ത്രിയെ കണ്ടതെന്നും ഷാനവാസ് കമ്മീഷനോടു പറഞ്ഞു.

മുഖ്യമന്ത്രിയുമായ പത്തുമിനുട്ട് സംസാരിക്കാന്‍ സാധിച്ചുവന്ന് ബിജു പിന്നീട് വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ച് മുഖ്യമന്ത്രി തന്നോട് ഒന്നും സംസാരിച്ചിട്ടില്ലെന്നും ഷാനവാസ് വ്യക്തമാക്കി. വയനാട്ടില്‍ സോളാര്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേസിലെ മറ്റൊരു പ്രതിയായ സരിത.എസ്.നായര്‍ തന്നെ വന്നു കണ്ടിരുന്നു. എന്നാല്‍, പദ്ധതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതില്‍ പിന്നെ സരിത തന്നെ സമീപിച്ചിട്ടില്ലെന്നും ഷാവനവാസ് എം.പി കമ്മീഷന് മൊഴി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top