മീടൂ വെളിപ്പെടുത്തലില്‍ കുടുങ്ങി കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച എംജെ അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. ഏഷ്യന്‍ ഏജിയില്‍ ജോലി ചെയ്യവെ മൂന്ന് തവണ അക്ബര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പല്ലവി ഗോഗായി എന്ന യുഎസ് മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നാഷണല്‍ പബ്‌ളിക്ക് റേഡിയോയിലെ എഡിറ്ററാണ് മാധ്യമപ്രവര്‍ത്തക. 20 വര്‍ഷങ്ങള്‍ക്കു മുന്‍പേ എംജെ അക്ബറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനം വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അവര്‍ തുറന്നു പറയുന്നത്.
ആരോപണങ്ങള്‍ തെറ്റാണെന്ന് അക്ബര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാഷിംങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. 22ാം വയസ്സില്‍ ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യാനാരംഭിച്ചപ്പോള്‍ അക്ബര്‍ അവിടെ എഡിറ്റന്‍ ഇന്‍ ചീഫ് ആയിരുന്നു. സമര്‍ത്ഥനായ ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു എംജെ അക്ബര്‍. എന്നല്‍ അദ്ദേഹത്തിനുളള അധികാരം എന്നെ ചൂഷണം ചെയ്യാനായാണ് ഉപയോഗിച്ചത്. അക്ബറിന്റെ ഭാഷാചാതുര്യവും പദങ്ങളുടെ ഉപയോഗവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. എനിക്കും അതു പോലെ എഴുതാന്‍ കഴിയണമെന്ന് ഞാന്‍ ആശിച്ചു.
അദ്ദേഹത്തിന്റെ അശ്ലീല ചുവയുളള സംഭാഷണങ്ങള്‍ അതു കൊണ്ട് ഞാൻ ക്ഷമിച്ചു. എന്തായിരുുന്നാലും ഏറ്റവും വലിയ ആളില്‍ നിന്നാണല്ലോ ഞാന്‍ പഠിക്കുന്നത്. പെട്ടന്നുതന്നെ എനിക്ക് പത്രത്തിന്റെ ഒപ്പീനിയന്‍ എഡിറ്ററായി സ്ഥാനക്കയറ്റം ലഭിച്ചു. എന്നാല്‍ ഇതിനു ഞാന്‍ വലിയ വില തന്നെ നല്‍കേണ്ടി വന്നു-പല്ലവി പറയുന്നു. ഒരു ദിവസം ഞാന്‍ എഴുതിയ ലേഖനം അക്ബറിനെ കാണിക്കാനായി ഓഫീസില്‍ പോയി.
എന്റെ ശ്രമങ്ങളെ അദ്ദേഹം അഭിന്ദിച്ചു. പിന്നീടെന്നെ കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചു. ഏറെ അപമാനത്തോടെയാണ് ഓഫീസില്‍ നിന്നും പുറത്തിറങ്ങിയത്. നേരിട്ട ദുരനുഭവം സഹപ്രവര്‍ത്തകരോടു പങ്കുവച്ചതായും അവര്‍ കുറിച്ചു. രണ്ടാമതായി താജ് ഹോട്ടലില്‍ വച്ച് നേരിട്ട ദുരനുഭവും അവര്‍ കുറിപ്പില്‍ കുറിച്ചു. ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു വരുത്തി, ചുംബിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അദ്ദേഹത്തെ തട്ടിമാറ്റി മുറിയില്‍ നിന്നും ഓടി പുറത്തിറങ്ങി.
ഇതിനിടെ എന്റെ മുഖം അദ്ദേഹം പോറിച്ചു. അന്ന് വൈകുന്നേരം മുഖത്ത് എന്തു സംഭവിച്ചതാണ് എന്ന് കൂട്ടുകാരിയുടെ ചോദ്യത്തിനു തട്ടി വീണു എന്നാണ് പറഞ്ഞത്. തിരിച്ചു ഓഫീസില്‍ ചേന്നപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് അക്ബര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജയ്പൂരില്‍ വച്ചാണ് മൂന്നാമത് താന്‍ എംജെ അക്ബറിന്റെ പീഡനത്തിനിരയാകുന്നതെന്ന് ഗോഗോയി കുറിക്കുന്നു. ഒരു വാര്‍ത്ത ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഹോസ്റ്റലില്‍ എത്തി. ശാരീരികമായി എന്നെക്കാള്‍ ശക്തനായിരുന്നു അദ്ദേഹം.
എന്നെ വിവസ്ത്രയാക്കി അദ്ദേഹം ബലാല്‍സംഘം ചെയ്തു. ഇതിനെപ്പറ്റി ഞാന്‍ ആരോടും പുറത്തു പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ആരെങ്കിലും എന്നെ വിശ്വസിക്കുമോ? ഞാന്‍ സ്വയം എന്നെ തന്നെ കുറ്റപ്പെടുത്തി. ഞാന്‍ എന്തിനാണ് ഹോട്ടല്‍ റൂമില്‍ പോയത്. ആദ്യത്തെ സംഭവത്തിനു ശേഷം അക്ബറിനു തന്നോടു ദേഷ്യമായി എന്നും ഗോഗോയി എഴുതുന്നു. കുറച്ചു നാള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി.
എനിക്കൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഞാന്‍ നിസ്സഹായയായിരുന്നു. മാനസികമായും, വാക്കാലും, എന്നെ അദ്ദേഹം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. ഞാന്‍ പുരുഷ സഹപ്രവര്‍ത്തകന്‍ ആരുമെങ്കിലുമായി സംസാരിക്കുന്നത് കണ്ടാല്‍ അദ്ദേഹം എന്റെ നേരെ ശബ്ദമുയര്‍ത്തും. ശകാരിക്കും. ലണ്ടന്‍ ഓഫീസിലേക്കു മാറിയപ്പോഴും അക്ബര്‍ അവിടെയും ഉപദ്രവുമായി വന്നു. പുരുഷ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നത് കണ്ടപ്പോള്‍ തന്നെ തല്ലുകയും കയ്യില്‍ കിട്ടിയത് വച്ച് എറിയുകയും ചെയ്‌തെന്നും അവര്‍ എഴുതുന്നു.
കുറിപ്പിന്റെ അവസാനം അവര്‍ ഇങ്ങനെ എഴുതി;
അക്ബറിനെപ്പോലെ സമൂഹത്തില്‍ ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികളില്‍ നിന്ന് പീഡനം നേരിടെണ്ടി വരുമ്പോള്‍ അത് എന്ന് എങ്ങനെയാകും എന്ന്എനിക്ക് മനസ്സിലാകും. അക്ബറില്‍ നിന്ന് ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടി വന്ന നിരവധി മാധ്യമ പ്രവര്‍ത്തകരെ പിന്തുണയ്ക്കാനാണ് ഞാന്‍ ഇത് എഴുതുന്നത്. കൗമാര പ്രായത്തിലൂടെ കടന്നു പോകുന്ന എന്റെ മകനും, മകള്‍ക്കു വേണ്ടിയുമാണ് ഞാന്‍ എഴുതുന്നത്. ആരെങ്കിലും മോശമായി അവരോട് പെരുമാറിയാല്‍ അത് എങ്ങനെ പ്രതിരോധിക്കണം എന്ന് അവര്‍ പഠിക്കണം.
20 മുന്‍ സഹപ്രവര്‍ത്തകരാണ് അക്ബര്‍ തങ്ങളെ പീഡിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനു തുടക്കം കുറിച്ച പ്രിയാ രമണിക്കെതിരെ അക്ബര്‍ മാന നഷ്ട കേസ് കൊടുത്തിരുന്നു.