മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരന്‍ ശബരിമലയില്‍ നടത്തിയത് 24 ലക്ഷത്തിന്റെ വെട്ടിപ്പ്; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരന്‍ വി.എസ്. ജയകുമാര്‍ ശബരിമലയില്‍ നടത്തിയത്ത് വന്‍ അഴിമതി. ഇതില്‍ ഇപ്പോള്‍ തെളിവു സഹിതം പുറത്ത് വന്നിരിക്കുന്നത് 24 ലക്ഷം രൂപയുടെ അഴിമതിയാണ്. ഇത് സംബന്ധിച്ച് മംഗളം ദിനപത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

മംഗളം വാര്‍ത്ത പറയുന്നത് ഇങ്ങനെയാണ്…..മുന്‍മന്ത്രിയുടെ സഹോദരന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. വ്യാജ ബില്ലുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 24 ലക്ഷം രൂപയാണ് വ്യാജ ബില്ലുപയോഗിച്ച് അപഹരിച്ചത്. ബോര്‍ഡ് പാസാക്കേണ്ട ബില്ലുകളെല്ലാം ബോര്‍ഡ് സെക്രട്ടറി പാസാക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയിലേയ്ക്ക് സാധനങ്ങള്‍ വാങ്ങിയെന്ന് പറഞ്ഞ് ബില്ല് നല്‍കിയ കട നിലവിലിലെന്ന് മംഗളം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരന്‍ വി.എസ്. ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്ത് ശബരിമലയില്‍ നടന്ന വന്‍ക്രമക്കേടുകള്‍ മംഗളമാണ് പുറത്തുകൊണ്ടുവന്നത്. ഈ കാലത്ത് വി.എസ്. ശിവകുമാറായിരുന്നു ദേവസ്വം മന്ത്രി. 2013 മുതല്‍ 2015 വരെയുള്ള കാലത്താണ് അഴിമതി നടന്നത്.

സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് ഒരു കോടി 87 ലക്ഷം രൂപയ്ക്കുള്ള പാത്രങ്ങള്‍ ശബരിമലയിലേയ്ക്ക് വാങ്ങി. ഇതെല്ലാം നിയമ വിരുദ്ധ ഇടപാടുകളാണെന്നും ഇങ്ങനെ വാങ്ങിയ പാത്രങ്ങള്‍ ബോര്‍ഡിന്റെ രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. ഇങ്ങനെ സാധനങ്ങള്‍ വാങ്ങിയതിനും പണം കൈപറ്റുന്നതിനും നല്‍കിയ ബില്ലുകള്‍ വ്യാജമായിരുന്നെന്ന് മംഗളം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തിരുവനന്തപുരം കരമനയിലുള്ള ശ്രീ മുരുഗന്‍ ഏജന്‍സീസില്‍ നിന്ന് 24 ലക്ഷത്തി ഏഴായിരം രൂപയ്ക്കുള്ള പാത്രങ്ങള്‍ വാങ്ങിയെന്നാണ് പറയുന്നത്.

ഇതിനായി ടി.സി നമ്പര്‍ 20/930 നമ്പരില്‍ കരമനയിലുള്ള ശ്രീ മുരുഗന്‍ ഏജന്‍സിയുടെ ബില്ലാണ് നല്‍കിയിട്ടുള്ളത്. ഈ ബില്‍ സ്വീകരിച്ചതും പാസാക്കിയതും പണം നല്‍കിയതം എക്സിക്യൂട്ടീവ് ഓഫീസറായ വി.എസ്. ജയകുമാറാണ്. എന്നാല്‍ ഈ ടി.സി.നമ്പരില്‍ കരമനയില്‍ ഇങ്ങനെയൊരു കട നിലവിലില്ലെന്നാണ് മംഗളം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

കരമനയില്‍ സുപ്രിയാ ഏജന്‍സിയുടെ മുകളിലുള്ള വീടാണിതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ടി.സി നമ്പര്‍ 20/ 937 കെട്ടിടം താമസത്തിനുപയോഗിക്കുന്നതാണെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലും വ്യക്തമാക്കുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് സെക്രട്ടേറിയറ്റിനു സമീപം ശ്രീ ശാസ്താ ഏജന്‍സി എന്ന പേരില്‍ ഒരു ചെറിയ സ്റ്റേഷനറികട മാത്രമാണുള്ളത്.

വസ്തുത ഇതായിരിക്കേ കരമനയിലെ ശ്രീമുരുഗാ ഏജന്‍സിയുടെ പേരില്‍ 24 ലക്ഷം രൂപയുടെ പാത്രങ്ങള്‍ 25,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ബില്ലുകളും പാസക്കേണ്ടത് ബോര്‍ഡാണെന്നിരിക്കേ ഇതെല്ലാം അട്ടിമറിച്ച് വി.എസ്. ജയകുമാര്‍ തന്നെ ബില്ലുകള്‍ പാസാക്കുകയായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. ബില്ലുകള്‍ സ്വീകരിച്ചതും സാക്ഷ്യപ്പെടുത്തിയതും പണം കൈമാറിയതും ജയകുമാറാണെന്ന് ബില്ലില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ദേവസ്വം മന്ത്രിയുടെ സഹോദരനായതിനാല്‍ ബോര്‍ഡിലെ മറ്റാരും ഇതിനെ എതിര്‍ത്തതുമില്ല.

Top