
എം വി നികേഷ് കുമാര്‍ കെറ്റിഡിസി ചെയര്‍മാനായേക്കും; അഴിക്കോട് പരാജയപ്പെട്ടിട്ടും എം വി രാഘവന്റെ മകനെ കൈവിടാതെ സിപിഎം
തിരുവനന്തപുരം: അഴിക്കോട് മണ്ഡലത്തില്‍ കെഎം ഷാജിയോട് പരാജയപ്പെട്ട
എം വി നികേഷ് കുമാറിനെ കെറ്റിഡിസി ചെയര്‍മാനാക്കുമെന്ന് സൂചന. കൈരളി ചാനലില്‍ സുപ്രധാന പദവി നല്‍കാമെന്ന് തീരുമാനമായെങ്കിലും മാധ്യമ പ്രവര്‍ത്തകനായി ഇനി തിരിച്ചുപോക്കില്ലെന്ന നിലപാടിലാണ് നികേഷ് കുമാര്‍.
അത് കൊണ്ട് തന്നെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേയ്ക്ക് തിരിയുന്ന നികേഷ് കുമാറിന് മാന്യമായ പരിഗണന നല്‍കണമെന്ന് തന്നെയാണ് സിപിഎം തീരുമാനം. കെറ്റിഡിസി ചെയര്‍മാനായി നികേഷിനെ പരിഗണിക്കുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.
സിപിഎം മുഴുവന്‍ സമയ പ്രവര്ത്തകനാകുന്നതോടെ പാര്‍ട്ടി മാധ്യമങ്ങിലും നികേഷിനെ ഉപയോഗപ്പെടുത്താമെന്നും പാര്‍ട്ടി കരുതുന്നു. കെറ്റിഡിസി ചെയര്മാന് സ്ഥാനത്തോട് നികേഷും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.