സ്ഥലം വിട്ടു നല്‍കിയാല്‍ നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന പ്രഖ്യാപനവുമായി എംഎ യൂസഫലി. നാട്ടികയില്‍ വീടില്ലാത്ത നിര്‍ധനര്‍ക്കുവേണ്ടിയാണ് യൂസഫലിയുടെ വമ്പന്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ലോകം മുഴുവന്‍ വ്യാപാര ശൃംഘലയുള്ള ആളാണ് യൂസഫലി.
കഴിഞ്ഞ ദിവസം നാട്ടിക പഞ്ചായത്തും ആസൂത്രണ സമിതിയും സംഘടിപ്പിച്ച ക്ഷേമവികസന ചര്‍ച്ചയുടെ ഉദ്ഘാടന ചടങ്ങിലാണ് നാട്ടിക പഞ്ചായത്തിലെ അമ്പതോളം പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് അദ്ദേഹം വാക്കുനല്‍കിയിരിക്കുന്നത്. ഈ വാഗ്ദ്ദാനം പാലിക്കുന്നതിനായി രണ്ട് കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്ളാറ്റ് എവിടെ നിര്‍മ്മിക്കണമെന്നും അതിനായുള്ള ഭൂമിയും അധികൃതര്‍ കണ്ടെത്തി നല്‍കണം കൂടാതെ പാര്‍പ്പിടം ആവശ്യമുള്ള അമ്പത് ഗുണഭോക്താക്കളുടെ പട്ടികയും പഞ്ചായത്ത് തയ്യാറാക്കണം. ഇത്രയും ചെയ്തു നല്‍കിയാല്‍ അതിമനോഹരമായ ഫ്‌ളാറ്റ് നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ കേവലം മൂന്നുമാസത്തിനകം നാട്ടിക ബീച്ചില്‍ കുട്ടികള്‍ക്കായി പാര്‍ക്കും തയ്യാറാക്കുമെന്ന് എം.എ.യൂസഫലി വാഗ്ദ്ദാനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങില്‍ ടി.എന്‍.പ്രതാപന്‍ എം.പി, ഗീതഗോപി എം.എല്‍.എ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.