കൊച്ചി: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ അ്ദനി കേരളത്തിലെത്തി. ബാംഗ്‌ളൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് രാത്രി എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്.
ഭാര്യ സൂഫിയ, പി ഡി പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോണ്‍, എ സി പി ശാന്തകുമാര്‍ എന്നിവര്‍ മ അ്ദനിക്കൊപ്പമുണ്ട്. വിമാനത്താവളത്തില്‍ മ അ്ദനിയെ സ്വികരിക്കാന്‍ വലിയ തോതില്‍ പാര്‍ട്ടി പ്രവര്‍ത്തകരെത്തിയിരുന്നു. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം മ അ്ദനി കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോയി.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം റംസാന്‍ ആഘോഷിക്കാന്‍ കഴിയുന്നതെന്ന് മ അ്ദനി പ്രതികരിച്ചു. ഇതിന് സര്‍വശക്തന് നന്ദി പറയുന്നു. നീതിനിഷേധിക്കപ്പെട്ട തനിക്ക് നീതി കിട്ടാന്‍ ഒപ്പം നില്‍ക്കുന്ന കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ജാതിമത ഭേദമന്യേ നന്ദി പ്രകാശിപ്പിക്കുന്നുവേന്നും അദേഹം പറഞ്ഞു.
തനിക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമപവര്‍ത്തകരോടും കടപ്പാടുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനില്ല. രാവിലെ തന്റെ യാത്ര മുടക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്നാണ് കരുതുന്നത്.
കോടതിയില്‍ തനിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍,ഉസ്മാന്‍, ടോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നുവെന്ന് മ അ്ദനി നന്ദി പറഞ്ഞു.