കൊച്ചി :അബ്ദുന്നാസര്‍ മഅ്ദനി കേരളത്തിലെത്തി. ഇന്ന് ഉച്ചക്ക് 3.25 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്. ശാസ്താംകോട്ട അന്‍വാര്‍ശ്ശേരിയിലായിരിക്കും മഅ്ദനിയുടെ താമസം. ഇന്ന് ഉച്ചക്ക് 3.25 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്. പ്രത്യേക വാഹനത്തില്‍ അദ്ദേഹം അന്‍വാര്‍ശേരിയിലേക്ക് പോകും. 9ന് തലശ്ശേരിയില്‍ നടക്കുന്ന മകന്‍റെ വിവാഹത്തിനും മഅ്ദനി പങ്കെടുക്കും.9ന് തലശ്ശേരിയില്‍ നടക്കുന്ന മകന്‍റെ വിവാഹത്തിനും മഅ്ദനി പങ്കെടുക്കും..
വിചാരണത്തടവുകാരില്‍ നിന്ന് ചെലവിനുള്ള തുക ഈടാക്കരുതെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താങ്ങാനാവുന്നതിലും ഭീമമായ ചെലവ് കര്‍ണാടക ആവശ്യപ്പെട്ടപ്പോള്‍, അതൊരു കീഴ്‌വഴക്കമായി മാറി രാജ്യത്തെ ആയിരക്കണക്കിന് വിചാരണത്തടവുകാരെ ബാധിക്കും. അതിനാലാണ് താന്‍ സുപ്രീം കോടതിയെ സമീപിച്ചത് . 18 ലക്ഷം രൂപ ഇളവ് ചെയ്ത് തന്നതിനെക്കാള്‍ ഉപരി അതിനാലാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.കേരള മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
കേവലം തനിക്കായല്ല, നീതിയുടെയും മനുഷ്യത്വത്തിന്റെ പക്ഷത്ത് നിന്നാണ് ഇവര്‍ തനിക്കായി പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.ധാരാളം പിഡിപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന്‍ മഅ്ദനിയെ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു.ഏറെ നിയമപോരാട്ടത്തിനും നീണ്ട അനിശ്ചതത്വത്തിനുമൊടുവില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തുന്നത്. ഞായറാഴ്ച്ച രാവിലെ ബെംഗളുരു ബെന്‍സല്‍ ടൗണില്‍ നിന്ന് സഹായികള്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കുമൊപ്പം അദ്ദേഹം യാത്ര പുറപ്പെട്ടു. ഉച്ചയ്ക്ക് 2:20ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ യാത്ര തിരിച്ചു.
മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനുമായാണ് മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ആഗസ്റ്റ് ആറ് മുതല്‍ 19 വരെയാണ് അനുമതി. ബുധനാഴ്ച്ചയാണ് ഉമര്‍ മുക്താറിന്റെ വിവാഹം.കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷ അകമ്പടി ചെലവായി കര്‍ണാടക സര്‍ക്കാര്‍ 15 ലക്ഷത്തോളം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതിനെ മഅ്ദനി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സുപ്രീം കോടി ഇടപെടലില്‍ സുരക്ഷാ ചെലവ് 1.18 ലക്ഷം രൂപയായി. മഅ്ദനിയുടെ അഭിഭാഷകനായ ഉസ്മാന്‍ ശനിയാഴ്ച്ച 1.18 ലക്ഷം രൂപയുടെ ഡിഡി ബെംഗളുരു സിറ്റി കമ്മീഷണര്‍ സുനില്‍ കുമാറിന് കൈമാറിയിരുന്നു. ദിവസേനയുള്ള യാത്രാ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.