തമിഴ്നാട്ടിൽ മധുര രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികള്‍ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൊല്ലം കൊല്ലുർവിള പള്ളിമുക്ക് സ്വദേശികളാണ് മരിച്ചത് . ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, നൂർജഹാൻ, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. രാവിലെ 6.30നു കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തിരുമംഗംലം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags: madhura accident