ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓരോ നിമിഷവും കാര്യങ്ങള്‍ മാറി മറിയുന്നു. മധ്യപ്രദേശിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണർ ലാൽജി ടണ്ഠന്റെ ഉത്തരവ് തള്ളി സ്പീക്കർ. നാളത്തെ സഭ നടപടി ക്രമങ്ങളിൽ വിശ്വാസവോട്ടെടുപ്പില്ല. ഗവർണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചർച്ചയും മാത്രമാകും നാളത്തെ നടപടി ക്രമങ്ങൾ. വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ലെന്നുറപ്പായതോടെ വിമത എം.എൽ.എ മാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി .സ്‌പീക്കറുടെ തീരുമാനത്തിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചേക്കും.
ബിജെപി നേതാക്കൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് വേഗത്തിൽ നടത്താൻ നിർദേശം നൽകികൊണ്ടായിരുന്നു കർണാടക, മഹാരാഷ്ട്ര കേസുകളിലെ കോടതി ഉത്തരവുകൾ. അതേസമയം 2 കോൺഗ്രസ് എംഎൽഎമാർക്ക് കൊറോണ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോഗ്യമന്ത്രി തരുൺ ഭനോട്ട് അറിയിച്ചു.
തനിക്ക് കാണാതായ എംഎല്‍എമാരുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് സ്പീക്കര്‍ എന്‍പി പ്രജാപതി പറയുന്നു. രാജിക്കത്ത് നല്‍കിയെങ്കിലും തനിക്ക് ഇതുവരെ അവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് അവര്‍ നേരിട്ട് വരാത്തത്. നിയമസഭയിലെ അംഗങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇത് ജനാധിപത്യത്തിന് മേല്‍ ഉയരുന്ന ചോദ്യങ്ങളാണെന്ന് സ്പീക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഇവരെ തിരിച്ചെത്തിച്ച ഉടനെ ആരോഗ്യ മന്ത്രി തരുണ്‍ ബാനോട്ട് ചെക്കപ്പ് നടത്തിച്ചിരിക്കുകയാണ്. ഇതിനായി ഹോട്ടലിലേക്ക് ഡോക്ടര്‍മാരെ വരെ എത്തിച്ചു. കൊറോണ പരിശോധനയാണ് ിത്. ഹരിയാനയിലും ബംഗളൂരുവിലും ഉള്ളവരും പരിശോധനയ്ക്ക് വിധേയരാവേണ്ടി വരും. വിമതരെ എളുപ്പത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിക്കാനുള്ള തന്ത്രമാണിത്. അതേസമയം ബിജെപിയുടെ എംഎല്‍എമാരെയും സുരക്ഷയൊന്നുമില്ലാതെ കോണ്‍ഗ്രസിന്റെ കൈകളിലേക്ക് എത്തും. വമ്പന്‍ നീക്കമാണ് കമല്‍നാഥിന് മുന്നിലുള്ളത്.
വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ 48 മണിക്കൂറാണ് കമല്‍നാഥ് ആവശ്യപ്പെടുന്നത്. സിന്ധ്യ ക്യാമ്പിലുള്ളവര്‍ക്ക് മനം മാറ്റം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ബിജെപിയില്‍ നിന്ന് ഓഫറൊന്നും ലഭിച്ചിട്ടില്ല. അതേസമയം സംസ്ഥാന സമിതി മുതല്‍ മന്ത്രിസഭയില്‍ വരെ ഇവരെ ഉള്‍പ്പെടുത്താനാണ് കമല്‍നാഥിന്റെ തീരുമാനം. സിന്ധ്യ ഗ്രൂപ്പിലെ നേതാക്കളെ സംസ്ഥാന അധ്യക്ഷനാക്കാനും കമല്‍നാഥ് തയ്യാറാണ്. മൂന്നാമത്തെ സീറ്റില്‍ സിന്ധ്യ ഗ്രൂപ്പിലെ ഒരു നേതാവിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനും കമല്‍നാഥ് തയ്യാറാണ്.
ഗ്വാളിയോര്‍, ഭോപ്പാല്‍ മേഖലയില്‍ ദിഗ് വിജയ് സിംഗിന്റെ ഇടപെടല്‍ ഉണ്ടാവില്ലെന്ന് കമല്‍നാഥ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കമല്‍നാഥോ മകന്‍ നകുല്‍ നാഥോ ഇവരെ നിയന്ത്രിക്കില്ല. പക്ഷേ എല്ലാ എംഎല്‍എമാരും ഒറ്റക്കെട്ടായി തന്നെ നില്‍ക്കണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കമല്‍നാഥിന്റെ മാസ്റ്റര്‍ പ്ലാനാണ്. സ്പീക്കര്‍ ഇതിന് പരമാവധി സമയം ഒരുക്കി കൊടുക്കും. അതേസമയം ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പറയാനുള്ള അധികാരമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
വിമത എംഎല്‍എമാര്‍ ഇന്ന് മധ്യപ്രദേശില്‍ തിരിച്ചെത്തില്ല. തങ്ങളുടെ രാജി സ്വീകരിക്കണമെന്നാണ് ഇവര്‍ സ്പീക്കര്‍ക്ക് പുതിയതായി അയച്ച കത്തില്‍ പറയുന്നത്. ഇവര്‍ക്ക് സ്പീക്കര്‍ മുന്നില്‍ ഹാജരാവാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഇതിനിടെ സമാജ് വാദി പാര്‍ട്ടി മധ്യപ്രദേശിലെ എംഎല്‍എ രാജേഷ് ശുക്ലയോട് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് രാത്രി ഭോപ്പാലിലെത്തും. വിശ്വാസ വോട്ടിന് മുമ്പ് സിന്ധ്യയുടെ നീക്കം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
മധ്യപ്രദേശില്‍ നാളത്തെ നിയമസഭാ സമ്മേളന പരിപാടിയില്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല. അജണ്ടയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദിപ്രമേയവുമാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ എന്ത് വന്നാലും വിശ്വാസ വോട്ട് വൈകരുതെന്ന നിര്‍ദേശമാണ് കമല്‍നാഥിന് നല്‍കിയത്. എന്നാല്‍ ബിജെപിയുടെ ഗവര്‍ണര്‍ നീക്കത്തിനെതിരെ സാധ്യമായ എല്ലാ രീതിയിലും പോരാടുമെന്നാണ് കമല്‍നാഥിന്റെ മറുപടി. നാളെ വിശ്വാസ വോട്ട് നടക്കില്ലെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്.