സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രവണതകളെക്കുറിച്ച് പ്രതികരിച്ച് നടി മഡോണ സെബാസ്റ്റിയന്‍. അത്തരത്തിലുള്ള മോശമായ അനുഭവം സിനിമയില്‍ നിന്ന് നേരിട്ടാലോ എന്ന അവതാരികയുടെ ചോദ്യത്തിന് താന്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയല്ലെന്നായിരുന്നു മഡോണയുടെ മറുപടി നല്‍കിയത്. എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്.
എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്‌പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിനാണെന്ന് ഹാപ്പിനെസ് പ്രോജക്ടില്‍ മഡോണ വ്യക്തമാക്കി. ഇന്നെനിക്ക് സിനിമ പണവും പാര്‍പ്പിടവുമൊക്കെ നല്‍കുന്നുണ്ട്. അതില്‍ ഞാന്‍ വളരെ നന്ദിയുള്ള ആളാണ്.
പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങള്‍ ലഭിക്കൂ എന്ന് വന്നാല്‍ എനിക്ക് വേണ്ട. ഇത്രയേ ഉള്ളു വെരി സിംപിള്‍. നമ്മളെ ബഹുമാനിക്കാത്തവര്‍ക്കൊപ്പം നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും മഡോണ വ്യക്തമാക്കി.