മലയാളത്തെ ഇളക്കി മറിച്ച പ്രേമത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് മഡോണ. പ്രേമത്തിന് ശേഷം അഭിനയിച്ച ചിത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും തമിഴ്‌നാട്ടില്‍ മികച്ച വേഷങ്ങള്‍ മഡോണയെത്തേടിയെത്തി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി അവിടെയും താരത്തിന് പ്രശ്‌നങ്ങളാണ്.
മഡോണയ്ക്ക് അഹങ്കാരമാണെന്നും, സംവിധായകരെ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമുള്ള പ്രചരണമായിരുന്നു പ്രശ്‌നങ്ങളുണ്ടാക്കിയത്. അതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇപ്പോള്‍ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാവാത്തതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മഡോണ വ്യക്തമാക്കി.
‘അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥയ്ക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു പക്ഷേ ഞാന്‍ വഴങ്ങിയില്ല. ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്. പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരത്തിലുള്ള രംഗങ്ങളുണ്ടെന്നു പറഞ്ഞാല്‍ അവ ഉപേക്ഷിക്കുകയാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്’ പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് കാണിക്കാനുമൊന്നും തന്നെ കിട്ടില്ലെന്ന് മഡോണ വ്യക്തമാക്കി.