മധുര:തമിഴ് ചലച്ചിത്രതാരം ധനുഷ് മകനാണെന്ന അവകാശവാദവുമായി വയോധിക ദമ്പതികളായ കതിരേശനും മീനാക്ഷിയും സമര്‍പ്പിച്ച ഹര്‍ജ്ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഹര്‍ജ്ജി തള്ളിയത്.
ധനുഷ് മകനാണെന്ന് തെളിയിക്കാനായി ദമ്പതികള്‍ പറഞ്ഞ ശരീരത്തിലെ അടയാളങ്ങളൊന്നും ശരിയല്ലന്ന് കോടതി നിയോഗിച്ച മെഡിക്കല്‍ സംഘം കണ്ടെത്തിയിരുന്നു. ധനുഷ് ലെയ്സര്‍ ചിക്തസയിലൂടെ അടയാളങ്ങള്‍ മാച്ചുകളഞ്ഞു എന്ന ആരോപണം തെറ്റാണെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജ്ജി തള്ളിയത്.
2016ലാണ് ധനുഷ് മകനാണെന്ന് കാട്ടി ദമ്പതികള്‍ മേലൂര്‍ ജുഡീഷ്യല്‍ കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് നാട് വിടുകയുമായിരുന്നു. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.
ഇടത് കൈമുട്ടിലും ഇടതുഭാഗത്തെ തോളെല്ലിലും തഴമ്പ് ഉണ്ടെന്നായിരുന്നു ധനുഷിനെ തിരിച്ചറിയാനായി ഇവര്‍ സമര്‍പ്പിച്ച അടയാളം. വയോധികരായതിനാല്‍ ജീവനാംശമായി 65000 രൂപ മാസം തോറും നല്‍കമമെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് തെളിയിക്കുന്നതനായി ഡിഎന്‍എ ടെസ്റ്റിനു തയാറാണെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധനുഷ് ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ കോടതി തീരുമാനിച്ചത്.
ദമ്പതികളുടെ അവകാശവാദങ്ങളെ കുറിച്ചുള്ള തെളിവെടുപ്പിനായി ധനുഷ് കോടതിയില്‍ ഹാജരായിരുന്നു. അടയാളങ്ങളുടെ പരിശോധനയ്ക്കാണ് ധനുഷ് അമ്മ വിജയലക്ഷമിക്കൊപ്പം കോടതിയില്‍ നേരിട്ട് ഹാജരായത്. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ മാത്രമാണ് ധനുഷ് എതിര്‍ അഭിപ്രായം പറഞ്ഞത്. തനിക്ക് ഇവരുമായി യാതൊരു ബന്ധമില്ലെന്നും കേസ് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.