ബസ് യാത്രക്കിടെ മദ്രസാ അധ്യാപകന്റെ ലീലാ വിലാസം; വനിതാ ഡോക്ടര്‍ കയ്യോടെ പിടികൂടി

ബസ് യാത്രയ്ക്കിടെ പുറകിലെ സീറ്റിലിരുന്ന് ഉപദ്രവിച്ച മദ്രസ അധ്യാപകനെ വനിതാ ഡോക്ടര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്പിച്ചു

റിട്ട. ഡി വൈഎസ് പിയുടെ മകളായ അമല സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ കുന്നംകുളം കിടങ്ങൂര്‍ മുസ്ലീം പള്ളിയിലെ മദ്രസ അധ്യാപകന്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി അബ്ദുള്‍ ഗഫൂറിനെ(48) തിരേ പോലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടിന് കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. മാറാഞ്ചേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വന്നിരുന്ന സ്വകാര്യ ബസില്‍ വച്ചാണ് മദ്രസ അധ്യാപകന്‍ വനിതാ ഡോക്ടറെ ശാരീരികമായി ഉപദ്രവിച്ചത്. ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഉപദ്രവം സഹിക്കാതെ വന്ന യുവതി ബസ് കണ്ടക്ടറോട് കാര്യം പറഞ്ഞു.

ബസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെ നിസ്സാര വല്‍ക്കരിച്ച കണ്ടക്ടര്‍ യുവതിയോട് ക്ഷമിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ മദ്രസ അധ്യാപകന്‍ ബാഗും തൂക്കി സ്ഥലം വിടാനുള്ള ശ്രമത്തിലായിരുന്നു.

കണ്ടക്ടറുടെ ഭാഗത്തു നിന്ന് കാര്യമായ സഹായം ലഭിക്കില്ലെന്ന് കണ്ടറിഞ്ഞ യുവതി മദ്രസ അധ്യാപകനെ കടന്നു പിടിച്ചു. ഇതോടെ മറ്റ് യാത്രക്കാരും ചുറ്റും കൂടി. രംഗം വഷളാകുമെന്ന് കണ്ടറിഞ്ഞ കണ്ടക്ടര്‍ യുവതിയുടെ സഹായത്തോടെ മദ്രസ അധ്യാപകനെ സമീപത്തെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.
സ്റ്റേഷനില്‍ വച്ച് വനിതാ പോലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. അറിയാതെ സംഭവിച്ചതാണെന്നാണ് മദ്രസ അധ്യാപകന്റെ വിശദീകരണം.

Top