പതിനൊന്നു കുട്ടികളെ പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടകാ സുള്ള്യ സ്വദേശിയും അദ്ധ്യാപകനുമായ അഷ്റഫ് (അഷ്രഫ് അഞ്ജുമി-48) ആണ് അറസ്റ്റിലായത്. ഇയാള്‍ 2017 മുതല്‍ ആണ്‍കുട്ടികള്‍ അടക്കമുള്ള കുരുന്നുകളെ പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിവരം ലഭിച്ചതിന് പിന്നാലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. അഞ്ചു പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നത്മൂലമാണ് പോക്സോ നിയമം ഇന്ന് ഏറെ ചര്‍ച്ചയാകാന്‍ കാരണം. പോക്‌സോ (പ്രിവന്‍ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമം കുട്ടികള്‍ക്ക് ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സുരക്ഷ നല്‍കാനുള്ളതാണ്. വീടുകളിലും വിദ്യാലയങ്ങളിലും മറ്റിടങ്ങളിലും ലിംഗഭേദമില്ലാതെ കുരുന്നുകള്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് തടയാന്‍ കൊണ്ടുവന്ന ഈ നിയമം ഇന്ന് മലബാറിലും ഏറെ ഉപയോഗിക്കേണ്ടി വരുന്നുവെന്നത് സമൂഹത്തിന്റെ ധാര്‍മിക മനോഭാവത്തിലുള്ള വൈകൃതങ്ങള്‍ വിളിച്ചോതുന്നതാണ്.
കേരളത്തില്‍ പോക്‌സോ നിയമപ്രകാരമുള്ള കേസുകളില്‍ വലിയൊരു പങ്ക് മലബാര്‍ മേഖലയില്‍ നിന്നുള്ളതാണ്. ഇത്തരം കേസുകള്‍ ഈ വര്‍ഷം കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. വിദ്യാര്‍ത്ഥികളായ കുട്ടികള്‍ ജീവിതത്തിന്റെ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന സ്‌കൂളുകളില്‍ നിന്നാണ് അവര്‍ക്ക് ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്നത് എന്നത് രക്ഷിതാക്കളെ വ്യാകുലപ്പെടുത്തുന്നുണ്ട്.
ചില അദ്ധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നുവെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യൂതി കൂടിയാണ് വിളിച്ചോതുന്നത്. വിദ്യാര്‍ത്ഥികളെ ഉപദേശിച്ചും നേര്‍വഴി കാട്ടിയും മുന്നോട്ടു നയിക്കേണ്ട അദ്ധ്യാപകരില്‍ വിരലിലെണ്ണാവുന്ന ചിലര്‍ അസാന്മാര്‍ഗികമായ കാര്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നു