ന്യൂഡല്‍ഹി: സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കേരളത്തെ ഭരിക്കുന്നത് മാഫിയകളും ക്രമിനല്‍ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.അതിനാല്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി.
കൊച്ചിയില്‍ സിനിമാതാരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭരിക്കുന്നവരുടെ തണലിലാണ് കേരളത്തില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതാണ് ഇപ്പോഴത്തെ അവസ്ഥയില്‍ നല്ലതെന്നും മേനക ഗാന്ധി അഭിപ്രായപ്പെട്ടു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക