സ്വരാജിനും ഷാനി പ്രഭാകരനുമെതിരെ മംഗളം ചാനൽ എഡിറ്റർ: ഇരകൾ എസ്റ്റാബ്ലിഷ്ഡ് ആയ മാധ്യമ പ്രവർത്തക ആകാത്തതോ ഇരകളുടേയും പി ശശിയുടേയും കോട്ടമുറിക്കലിന്റെയും ദുർഗതിക്ക് കാരണം?!!

കൊച്ചി:സി.പി.എമ്മിന്റെ യുവ എം എൽ എ യും മുഖ്യമന്ത്രി പിണറായി വിജയൻറെ ഏറ്റവും അടുത്ത യുവനേതാവുമായ എം.സ്വരാജ്- ഷാനി പ്രഭാകരൻ 5മണിക്കൂർ കൂടികാഴ്ച്ചയും ലിഫ്റ്റ് ചിത്രങ്ങളുടെ വിവാദത്തിലും മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രതികരിക്കുന്നു. സൗഹൃദം, ദിവ്യ സൗഹൃദം എന്നൊക്കെ ഇത്തരം സംഭവങ്ങളിൽ പറഞ്ഞു നിലവിളിച്ചവരായിരുന്നു പി.ശശിയും ഗോപി കോട്ടമുറിക്കലും. എന്നാൽ അവരേ പാർട്ടി പുറത്താക്കി. പണ്ട് ഉണ്ണിത്താനെ പിടിച്ചതും ഒരു വീട്ടിൽ വയ്ച്ച്. സുഹൃത്തായ സ്ത്രീയേയും ഉണ്ണിത്താനേയും പിടിച്ചു. നിലവിളിച്ചു പറഞ്ഞു..ഈ സ്ത്രീ സുഹൃത്താണെന്ന്. ഇപ്പോൾ ഇതാ വിപ്ലവ എം എൽ എ യും വിപ്ലവ മാധ്യമ പ്രവർത്തകയും ….മംഗളം ചാനൽ എഡിറ്റർ എസ്.വി പ്രദീപ് മനോരമ ചാനൽ ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകറിന്റെ എം.സ്വരാജിനെ സന്ദർശിച്ച വിവാദത്തിൽ പ്രതികരിക്കുന്നു.

പി.ശശിക്കും. ഗോപി കോട്ടമുറിക്കലിനും എതിരേ നടപടി എടുത്ത പാർട്ടിക്ക് ഇപ്പോൾ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിക്ക് കൈയ്യറയ്ക്കുന്നു എന്ന് അദ്ദേഹം ചോദിച്ചു. 5മണിക്കൂർ സൗഹൃദം പങ്കിട്ടത് നല്ല കാര്യം. ദിവ്യ സൗഹൃദമാണല്ലോ..2012 ൽ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സാക്ഷാൽ വി എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെൻറ് വിധിച്ച വിപ്ലവ എം എൽ എ ആണ്‌ എം.സ്വരാജ്. അങ്ങിനെയാണ്‌ അന്നത്തേ ഡി.വൈ.എഫ് ഐ. നേതാവ്‌ എം സ്വരാജ് പിണറായിയുടെ വലം കൈയ്യായത്. ഇന്നിതാ മരിക്കാത്ത വി.എസ് അനുകൂലികൾ എം.സ്വരാജിനേ ക്യാപിറ്റൽ പണീഷ്മെന്റിനു വിധിക്കാൻ തെളിവുകൾ ഉണ്ടാക്കിയിരിക്കുന്നു. ഇനി തീരുമാനിക്കേണ്ടത് പിണറായി വിജയൻ ആണ്‌. പി.ശശിയേയും. കോട്ടമുറിക്കലിനേയും വിധിച്ച നിയമം ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. അത് നടപ്പിലാക്കുമോ? എസ്.വി പ്രദീപ് പ്രവാസി ശബ്ദത്തോട് പറഞ്ഞു.SHANI PRABHAKAR -SWARAJ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തായിരുന്നു മനോരമ ചാനലിൽ ഈ അവതാരികയും എം.സ്വരാജും തമ്മിലുള്ള ചർച്ചകൾ?…. എം സ്വരാജ് അവതാരികയേ പഞ്ഞിക്കിടുന്നു. അത് കണ്ട സഖാക്കൾ എരിപിരി കൊള്ളുന്നു..വിപ്ലവ മാധ്യമപ്രവർത്തകയെ ചർച്ചകളിൽ പഞ്ഞിക്കിടുന്ന വിപ്ലവ എം എൽ എ“….ഈ ടൈറ്റിലിൽ യൂടൂബിൽ നിരവധി വീഡിയോ ഉണ്ട്,,,സഖാക്കളേ, നിങ്ങൾ ഷെയർ ചെയ്ത് ആഘോഷമാക്കിയ വീഡിയോകൾ,,,,അതൊക്കെ വെറും അഡ്ജസ്റ്റ്മെൻറ് പഞ്ഞിക്കിടലുകൾ…. കൂട്ടുകച്ചവടത്തിൻറെ പഞ്ഞിക്കിടലുകൾ….കുട്ടിക്കാല സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന പഞ്ഞിക്കിടലുകൾ… ചർച്ച കണ്ട് എരിപിരി കൊണ്ട കുട്ടിസഖാക്കൾ വിഢികൾ…ഇനിയെങ്കിലും ഇത്തരം പഞ്ഞിക്കിടലുകൾ കാണുമ്പോൾ വകതിരിവോടെ “അഡ്ജസ്റ്റ്മെൻറ്” എന്ന വാക്ക് ഓർക്കുക പ്ലീസ്…..ഇങ്ങിനെ പോകുന്നു ഷാനിയേയും എം.സ്വരാജിനേയും പരിഹസിച്ചുള്ള എസ്.വി പ്രദീ‍ീപിന്റെ പ്രതികരണം..അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റും ഇട്ടുകഴിഞ്ഞു..

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.

—– പറയാതെ വയ്യ —–

വിപ്ലവ എം ൽ എ യും വിപ്ലവ മാധ്യമ പ്രവർത്തകയും ഏത് ഇടത്തിലും കൂടിക്കാഴ്ച നടത്തുന്നതിൽ എന്ത് തെറ്റ്?

അഞ്ച് മണിക്കൂർ അല്ല അഞ്ച് ദിവസം അല്ല അഞ്ച് വർഷം അല്ല അമ്പത് വർഷം അവർ ഒരേ ഇടത്ത് ഒത്തുകൂടി സൗഹൃദം പങ്കുവച്ച് ഭക്ഷണം കഴിച്ചു വസ്ത്രം മാറി ഇറങ്ങുന്നതിൽ എന്ത് തെറ്റ്?

ഹേയ് ദോഷൈകദൃക്കുകളേ,, അത് സൗഹൃദമാണ്.. ഉദാത്ത സൗഹൃദം.. ദിവ്യ സൗഹൃദം.. ആർക്കും തകർക്കാനാകാത്ത സൗഹൃദ സൗധം.. തങ്കലിപികളിൽ എഴുതപ്പെടേണ്ട കമ്മ്യൂണിസ്റ്റ് സൗഹൃദ സൗധം….

ചരിത്രം ചോദ്യം —–

**പി ശശി — സി പി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി —

**ഗോപി കോട്ടമുറിക്കൽ — സി പി എം മുൻ എറണാകുളം ജില്ലാ സെക്രട്ടറി —

അടുത്തു നിന്ന് ഇരുവരേയും പഠിച്ചിട്ടുണ്ട്,,സൂക്ഷ്മമായി…
ഏറ്റവും മികവുറ്റ കമ്മ്യൂണിസ്റ്റ് സംഘാടകർ,,കണ്ണൂരിൻറെ കമ്മ്യൂണിസ്റ്റ് ചുവപ്പിനെ ജനകീയമാക്കിയ തൻപൊരിമയുളള വിപ്ലവകാരി, പി ശശി….

മധ്യകേരളത്തിലെ പ്രായോഗികമതിയായ കർമ്മകുശലതയുടെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ഉദാഹരണം, ഗോപി കോട്ടമുറിക്കൽ….ഇരുവരേയും ദുശ്ശീലത്തിന് പാർട്ടി നടപടിക്ക് വിധേയമാക്കി.. അപ്പോഴും അപ്പുറത്ത് ഇരകളുണ്ടായിരുന്നു….ആ ഇരകൾ എസ്റ്റാബ്ലിഷ്ഡ് ആയ മാധ്യമ പ്രവർത്തക ആകാത്തതോ ഇരകളുടേയും പി ശശിയുടേയും കോട്ടമുറിക്കലിൻറേയും ദുർഗതിക്ക് കാരണം?!!

പി ശശിയും ഗോപി കോട്ടമുറിക്കലും വിലപിച്ചു,,തങ്ങളും ഇരകളും ആത്മ സുഹൃത്തുകൾ ആണെന്ന്, വർഷങ്ങളുടെ സൗഹൃദം, തുടങ്ങിയ വാക്കുകളിൽ അവരും നിലവിളിച്ചു,,,പാവം ഇരകൾ ഡി ജി പിക്ക് പരാതി നൽകിയില്ല ..തങ്ങളുടെ സ്ത്രീത്വം അപമാനിക്കപ്പെട്ടതിൽ….നാണം കെട്ട നെറികെട്ട ചർച്ചകളിൽ പി ശശിയും ഗോപി കോട്ടമുറിക്കലും പാവം ഇരകളും നീതി കിട്ടാതെ കുടുങ്ങി ഞെരിഞ്ഞമർന്നു…

വിശാല സൗഹൃദത്തെ ആഴത്തിൽ പരിശോധിച്ച് പ്രസ്തുത സ്ഥാപനത്തിനും അഭിമാന സ്തംഭമായ മാധ്യമ പ്രവർത്തകയ്ക്കും ഒരു ചർച്ച ആകാമായിരുന്നു….അന്നിലെങ്കിലും പിന്നീടല്ലെങ്കിലും,,, ഇന്നിയെങ്കിലും സാധിക്കുമോ?!!**രാജ്മോഹൻ ഉണ്ണിത്താൻ — ഉണ്ണിത്താനും സമാന സാഹചര്യത്തിൽ വിളിച്ചുപറഞ്ഞു ഉറക്കെ ഉറക്കെ ഉറക്കെ,, ഇരയുമായുളള വർഷങ്ങളുടെ സൗഹൃദം, ദിവ്യ സൗഹൃദം…മുറിയാ സൗഹൃദത്തെ കുറിച്ച്….പ്രസ്തുത സ്ഥാപനത്തിനും അഭിമാനമായ മാധ്യമ പ്രവർത്തകയ്ക്കും ഒരു ചർച്ച ആകാമായിരുന്നു.. വിശാല സൗഹൃദത്തെ ആഴത്തിൽ പരിശോധിച്ച്… അന്നില്ലെങ്കിലും പിന്നീടല്ലെങ്കിലും ഇനിയെങ്കിലും സാധിക്കുമോ?!ഇങ്ങനെ എത്ര എത്ര പേരുകൾ എത്ര എത്ര ഇരകൾ!!!!

വിപ്ലവ എം എൽ എ യുടെ കൂടെ വിപ്ലവ മാധ്യമപ്രവർത്തകയ്ക്കു പകരം മറ്റേതെങ്കിലും രംഗത്തെ സെലിബ്രിറ്റി സ്ത്രീ സുഹൃത്തായിരുന്നേൽ എന്താകുമായിരുന്നു പുകില്!!!!വിശാല സൗഹൃദത്തിൻറെ കമ്യൂണിസ്റ്റ് വ്യാകരണം വിപ്ലവ എം എൽ എ യ്ക്കും വിപ്ലവ മാധ്യമ പ്രവർത്തകയ്ക്കും മാത്രമുള്ളതോ??..
സ്ത്രീത്വം അപമാനിക്കപ്പെടുന്നതും സ്വകാര്യതയിലേക്കുളള കടന്നുകയറ്റവും ഡി ജി പി ക്കുള്ള പരാതിയും
പുതിയകാല വിപ്ലവ വ്യാകരണങ്ങൾ മാത്രമോ?NB:- “വിപ്ലവ മാധ്യമപ്രവർത്തകയെ ചർച്ചകളിൽ പഞ്ഞിക്കിടുന്ന വിപ്ലവ എം എൽ എ”….ഈ ടൈറ്റിലിൽ യൂടൂബിൽ നിരവധി വീഡിയോ ഉണ്ട്,,,

സഖാക്കളേ, നിങ്ങൾ ഷെയർ ചെയ്ത് ആഘോഷമാക്കിയ വീഡിയോകൾ,,,,അതൊക്കെ വെറും അഡ്ജസ്റ്റ്മെൻറ് പഞ്ഞിക്കിടലുകൾ…. കൂട്ടുകച്ചവടത്തിൻറെ പഞ്ഞിക്കിടലുകൾ….കുട്ടിക്കാല സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന പഞ്ഞിക്കിടലുകൾ… ചർച്ച കണ്ട് എരിപിരി കൊണ്ട കുട്ടിസഖാക്കൾ വിഢികൾ…ഇനിയെങ്കിലും ഇത്തരം പഞ്ഞിക്കിടലുകൾ കാണുമ്പോൾ വകതിരിവോടെ “അഡ്ജസ്റ്റ്മെൻറ്” എന്ന വാക്ക് ഓർക്കുക പ്ലീസ്…..””പൊതുസമൂഹം അറിയാനാഗ്രഹിക്കുന്നത് ഇതാണ്,,, ഇതാണ്,, ഇതാണ്,,ഇതാണ്….അതിന് ഉത്തരം നൽകൂ…..”””
വിപ്ലവ നക്ഷത്രങ്ങൾ ചർച്ചകളിൽ ആവർത്തിക്കുന്ന വാക്കുകൾ … അതെ അതു മാത്രമേ ഉളളൂ അത്രമാത്രമേയുളളൂ,,,,ചോദ്യങ്ങൾക്ക് ദയവായി ലോജിക്കായി മറുപടി നൽകൂ….പ്ലീസ്…..****2012 ൽ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സാക്ഷാൽ വി എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെൻറ് വിധിച്ച വിപ്ലവ എം എൽ എ….2018 ൽ ക്യാപ്റ്റൻ പണിഷ്മെൻറിൽ നിന്നും സ്വയം രക്ഷപ്പെടാൻ ന്യായീകരണ വിപ്ലവ പൂഴി കടയൽ***
മനോരമ ചാനൽ മുൻ അവതാരകൻ കൂടിയാണ്‌ എസ്.വി പ്രദീപ്

Top