മുംബൈ: നെസ്‌ലെ മാഗി വിപണിയിലേക്കു തിരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടെ മാഗിയുടെ വിപണി പിടിച്ചെടുക്കാന്‍ ബാബാ രാംദേവിന്റെ നൂഡില്‍സ് കമ്പനി എത്തുന്നു. പദഞ്ജലി ആയുര്‍വേദ് ആട്ടയാണു പുതിയ നൂഡില്‍സ് വിപണയിലിറക്കുന്നത്. മൈദയ്ക്കു പകരം ആട്ട ഉപയോഗിച്ചുള്ള നൂഡില്‍സാകും പുറത്തിറക്കുക.
മാഗി നൂഡില്‍സിനേക്കാള്‍ 30 ശതമാനത്തോളം വിലക്കുറവില്‍ നൂഡില്‍സ് വിപണിയിലിറക്കാനാണു പദഞ്ജലി ആയുര്‍വേദ് ലക്ഷ്യമിടുന്നത്. 70 ഗ്രാമിന്റെ പായ്ക്കറ്റിന് 15 രൂപയാകും പ!ദഞ്ജലി വെജിറ്റബിള്‍ ആട്ട നൂഡില്‍സിന്റെ വില. ഉത്പന്നത്തിന് അനുമതി ലഭിച്ചതായും 15 ദിവസത്തിനകം വിപണിയിലെത്തുമെന്നും പദഞ്ജലി ആയുര്‍വേദിന്റെ മുംബൈ ഡിസ്ട്രിബ്യൂട്ടര്‍ പിറ്റി ഗ്രൂപ്പിന്റെ സിഇഒ ആദിത്യ പിറ്റി പറഞ്ഞു.
മൈദയ്ക്കു പകരം ആട്ട ഉപയോഗിച്ചു നൂഡില്‍സ് പുറത്തിറക്കുമെന്നു ബാബ രാംദേവ് നേരത്തെ പറഞ്ഞിരുന്നു.