സ്പർശ് — രക്തസംബന്ധ അസുഖങ്ങളുമായി പോരാടുന്ന കുഞ്ഞുങ്ങൾക്കായുള്ള സപ്പോർട്ട് ഗ്രൂപ്പിന് ആസ്റ്റർ മെഡ്സിറ്റിയിൽ തുടക്കമായി; ചിത്രരചനാ മത്സരവും മാജിക് ഷോയും പരിപാടിക്ക് മിഴിവേകി

കൊച്ചി: ചലച്ചിത്രനടൻ ഷറഫുദീൻ ഉദ്ഘാടനം ചെയ്ത സ്പർശ് പരിപാടിയിലൂടെ മാരകമായ രക്തസംബന്ധ രോഗങ്ങളുടെ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പങ്കുവെയ്ക്കാനുള്ള വേദിയാണ് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചത്. ചികിത്സ തുടരുന്ന 25 കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കും മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള പ്രോത്സാഹനസമ്മാന വിതരണവും ഷറഫുദീൻ നിർവ്വഹിച്ചു.

രണ്ടു മാസത്തിലൊരിക്കൽ ചേരുന്ന സ്പർശ് സംഗമത്തിലൂടെ കുട്ടികളുടെ മാനസികമായ ഉണർവ്വിനും , ഒത്തുകൂടലിനുമുള്ള വേദിയൊരുക്കും. കൂടാതെ പലവിധ കാരണങ്ങളാൽ പഠിത്തം തുടരാൻ കഴിയാത്ത കുട്ടികൾക്കായി സന്നദ്ധസംഘടനയുടെ സഹായത്തോടെ വീട്ടിലെത്തി ട്യൂഷൻ സൗകര്യം, സാമ്പത്തികസഹായം, പോഷാകാഹാരക്കുറവ് അനുഭവപ്പെടുന്നവർക്കുള്ള സഹായം തുടങ്ങി നിരവധി കാര്യങ്ങൾ സ്പർശ് പദ്ധതിയിലൂടെ നടപ്പാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്‌ക്കൂൾ വിദ്യാർത്ഥി കൃഷ്ണനുണ്ണി രജിത് നടത്തിയ മാജിക് ഷോ വേറിട്ട അനുഭവമായി. ആസ്റ്റർ മെഡ്സിറ്റി ഓൺകോളജി വിഭാഗം ഡോക്ടർമാരായ ഡോ. രാമസ്വാമി , ഡോ. ദീപക് ചാൾസ്, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് സൂസൻ ഇട്ടി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമ്പിളി വിജയരാഘവൻ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. അനൂപ് വാര്യർ, ചൈൽഡ് ഹെൽപ് ഫൗണ്ടേഷൻ റിനോ ഡേവിഡ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Top