കുരിപ്പുഴയുടെ കവിതകള്‍ ക്യാംപസ് ചുവരിലെഴുതിയ വിദ്യാര്‍ത്ഥികളെ ജയിലിലടച്ചു; ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; ക്രിമിനലുകളാക്കി വിദ്യാര്‍ത്ഥികളുടെ ചിത്രം പ്രസിദ്ധീകരിച്ചു

കൊച്ചി: പോലീസ് രാജിന്റെ പേരില്‍ ആഭ്യന്തരവകുപ്പിനെതിരെ വ്യാപക പ്രതിഷേധമു യരുന്നതിനിടെ എറണാകുളത്ത് വീണ്ടും പോലീസ് വേട്ട. മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ ചുവരിലെഴുതിയ കവിതകളുടെ പേരിലാണ് അറസ്റ്റ് ചെയത് ജലിലിടച്ചത്. കൊടു ക്രിമിനലുകളെ പോലെയാണ് പോലീസ് ഇവരെ കൈകാര്യം ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ക്രിമിനല്‍ കേസില്‍ പ്രതികളെ പോലെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍ക്കുകയും ചെയ്തു.

കോളേജ് പ്രിന്‍സിപ്പള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരെ ചാട്ടുളിയാകുന്ന കുരീപ്പുഴ കവിതകള്‍ കാമ്പസിന്റെ ചുവരുകളില്‍ കുറിച്ചിട്ട അഞ്ചുവിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ക്യാംപസില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത പോസ്റ്ററാക്കി യതിന് എറണാകുളം മഹാരാജ് കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു.

പൊതുമുതല്‍ നശിപ്പിച്ചു എന്നാരോപിച്ച് കോളെജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാന ത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിമാന്‍ഡ്. അര്‍ജ്ജുന്‍ ആനന്ദ് (19), നിഥിന്‍ വിജയന്‍ (20), ആനന്ദ് ദിനേഷ് (20), രാഖേഷ് കെ (20), മുഹമ്മദ് ഹിജാസ് (20) എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍.

ഒരു വിദ്യാര്‍ത്ഥിക്കെതിരെ കൂടി ഇതേ കേസ് നിലനില്‍ക്കുന്നുണ്ട്. കോളെജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് നടപടിക്ക് നല്‍കുന്ന നല്‍കുന്ന വിശദീകരണം. പോസ്റ്ററെഴുത്തും സമാന പ്രതികരണങ്ങളും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനിടയില്‍ പതിവാണെന്നതിനാല്‍ തന്നെ ഇപ്പോള്‍ പ്രത്യേകിച്ച് ഇത്തരമൊരു കേസ് വന്നതിന്റെ സാംഗത്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. കോളേജിന്റെ ചുമര്‍ വൃത്തികേടാക്കിയെന്ന പരാതി ഉയര്‍ന്നതിലും പലരും സംശയമുണര്‍ത്തുന്നു.

വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പതിവാണെ ന്നതിനാല്‍ മഹാരാജാസില്‍ മാത്രം എന്തിന് ഇത്തരത്തില്‍ ഒരു നടപടിയുണ്ടായെന്ന ചോദ്യവും ഉയരുന്നുണ്ട്. ‘ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോട് പറഞ്ഞു നമ്മളിന്നു കുടിച്ച ചോരക്കു ഒരേ രുചി’ എന്ന കവിത പതിച്ചതിന്റെ പേരിലാണ് കേസ് എടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ആദ്യം കേസെടുത്തിരുന്നത് വാചകങ്ങളുടെ പേരിലാണെന്നും പിന്നീട് സംഭവം വിവാദമായ തോടെയാണ് കേസ് ചുമരെഴുത്തിന്റെ പേരിലാക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം ചുമരിലെഴുതിയെന്നതിന്റെ പേരില്‍ കുട്ടികളെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്യിക്കുന്നതെങ്ങനെയെന്നും മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന വകുപ്പു ചുമത്തിയതിനാലാണ് റിമാന്‍ഡിലായതെന്നും വാദമുയരുന്നു.
ഈ കവിത മതസ്പര്‍ദയുണ്ടാക്കുന്നു എന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇതിലെന്ത് മതസ്പര്‍ദ്ധയാണ് ഉണ്ടാകുന്നതെന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം വെട്ടിയും കൊന്നും ചാവുന്നതിലെ അര്‍ത്ഥശൂന്യതയല്ലേ വാസ്തവത്തില്‍ ഈ വരികള്‍ പ്രകടിപ്പിക്കുന്നതെന്നും എല്ലാ ജാതിയില്‍പ്പെട്ട വരുടേയും ചോരയ്ക്ക് ഒരേ നിറമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വരികളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിന്‍സിപ്പലിന്റെ വിവരക്കേടിന് കൂട്ടുനില്‍ക്കുന്ന പൊലീസ് ക്യാമ്പസില്‍ പൊലീസ് രാജ് നടപ്പാക്കുകയാണെന്നും കുട്ടികള്‍ പറയുന്നു. ജനഗണമനയുടെ പേരിലുള്ള വിവാദത്തെ ചൊല്ലിയും ബീഫ് രാഷ്ട്രീയവല്‍ക്കരണത്തെ കളിയാക്കിയും ഉള്ള വരികളുമായാണ് ആണ് മറ്റു ചില പോസ്റ്ററുകള്‍.

അതേസമയം, ഒരുമാസം മുമ്പേ കാംപസില്‍ പതിച്ച പോസ്റ്ററുകളുടെ പേരിലാണ് ഇപ്പോള്‍ റിമാന്‍ഡ് നടന്നതെന്നതാണ് മറ്റൊരു വസ്തുത. നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ സംസ്ഥാന പൊലീസ് മനസ്സില്‍കണ്ടിട്ടുള്ള സംഘപരിവാര്‍ അജണ്ട നടപ്പാക്കലാണ് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയും ഉണ്ടായതെന്ന ആക്ഷേപമാണ് ഉയരുന്നത്.

Top