മഹാരാഷ്ട്രയിലെ സഹകരണബാങ്കുകളില്‍ നോട്ട് നിരോധനത്തിന് പിന്നാലെ വന്ന നിക്ഷേപം അയ്യായിരം കോടി; കേരളത്തില്‍ രണ്ടായിരം കോടി മാത്രം !

മുംബൈ: നോട്ട് നിരോധനത്തിനു പിന്നാലെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ സ്വീകരിച്ച രണ്ടായിരം കോടിയുടെ നിക്ഷേപം വന്‍ രാഷ്ടീയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ കളളപ്പണക്കാരെ സംരക്ഷിക്കുകയാണെന്ന ആരോപമാണ് ബിജെപി ഉയര്‍ത്തിയത്. എന്നാല്‍ സഹകരണ മേഖലയില്‍ അത്ര ശക്തമല്ലാത്ത മഹാരാഷ്ട്രയില്‍ കേരളത്തിന്റെ ഇരട്ടി പണം സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നോട്ട് നേേിരാധന പ്രഖ്യാപനം വന്ന ശേഷമുള്ള നാല് ദിവസങ്ങളില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. 5000 കോടി രൂപയാണ് ്ര്രേകന്ദസര്‍ക്കാര്‍ അനുവദിച്ച് കാലയളവില്‍ മഹാരാഷ്ട്ര ജില്ലാ സഹകരണ ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിച്ചത്. നിരോധിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളായാണ് ഇത്രയും വലിയ തുക നവംബര്‍ പത്ത് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നിക്ഷേപിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ഷകരുടെ പേരിലുള്ള അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ കള്ളപ്പണനിക്ഷേപമാണോ എന്ന സംശയം ശക്തമാണ്. 31 ജില്ലാ സഹകരണ ബാങ്കുകളും നിയന്ത്രിക്കുന്നത് പ്രാദേശിയ രാഷ്ട്രീയക്കാരാണ്. ഇവരുടെ അഴിമതിപ്പണമാണ് നിക്ഷേപിക്കപ്പെട്ടതെന്ന വിലയിരുത്തലുണ്ട്. കര്‍ഷകരുടെ പേരിലുള്ള അക്കൗണ്ടുകളില്‍ വലിയ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതും സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

നേരത്തെ മഹാരാഷ്ട്രയില്‍ നിന്നുള്ള സഹകരണ ബാങ്കുകള്‍ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ഗുരുതരമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെടുകയും ചെയ്തു. സഹകരണ മേഖലയിലുള്ള പ്രശ്നം ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്.

ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണെന്നും ഉചിതാമയ തീരുമാനമെടുത്ത് അറിയിക്കണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.

Top