
കോഴിക്കോട്:ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് അമ്മ മഹിജ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്തതിന്റെ വൈരാഗ്യം മൂലമാണ് കേസ് അട്ടിമറിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കാത്തതെന്നും അവര്‍ ആരോപിച്ചു. നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരാതികള്‍ നല്‍കിയിട്ടും ഇന്നുവരെ പരിഹാരമൊന്നും ഉണ്ടായിട്ടില്ല. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. പരിഹാരം ഉണ്ടായിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മഹിജ അറിയിച്ചു. ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം ചെയ്തതിെന്‍റ വൈരാഗ്യം മൂലമാണ് കേസ് അട്ടിമറിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കാത്തതെന്നും അവര്‍ ആരോപിച്ചു.
മുന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ കാണാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ജിഷ്ണുവിെന്‍റ അമ്മ മഹിജ അടക്കമുള്ളവരെ പൊലീസ് മര്‍ദിക്കുകയും തുടര്‍ന്ന് നിരാഹാര സമരത്തിലേക്ക് പോവുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് പിന്നീട് കുടുംബം ആരോപിച്ചിരുന്നു.മുന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ കാണാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ളവരെ പോലീസ് മര്‍ദിക്കുകയും തുടര്‍ന്ന് നിരാഹാര നിരാഹാര സമരത്തിലേക്ക് പോവുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി വാക്ക് വാക്ക് പാലിച്ചില്ലെന്ന് പിന്നീട് കുടുംബം ആരോപിച്ചിരുന്നു.