മഹിളാ കോണ്‍ഗ്രസ്സ് പാചക സമരം നടത്തി.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത വസ്തുക്കളുടെ വില റെക്കോര്‍ഡ് വില തകര്‍ച്ചയിലെത്തിയിട്ടും പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ്സ് നേത്യത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്‍പില്‍ വിറകടുപ്പില്‍ പാചകം ചെയ്ത് പ്രതിഷേധിച്ചു. മഹിളാ കോ ണ്‍ ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും സഹപ്രവര്‍ത്തകരും ഗ്യാസ് സിലണ്ടറില്‍ റീത്ത് സമര്‍പ്പിക്കുകയും തുടര്‍ന്ന് വിറകടുപ്പില്‍ പാല്‍പ്പായസ്സവും കപ്പയും പാചകം ചെയ്തു. mahila 3രാജ്യത്തെ വീട്ടമ്മമാരുടെ നട്ടെല്ലൊടിക്കുന്ന നയമാണ് പാചക വില വര്‍ദ്ധിപ്പിക്കാനും സബ്സിഡി പരിധി നിശ്ചയിക്കാനുമുള്ള തീരുമാനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ബിന്ദു കൃഷ്ണ പറഞ്ഞു. ക്രൂഡോയില്‍ വിലക്കുറവിന്റെ ആനുകൂല്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആനുപാതികമായി നല്‍കാതെ എക്സൈസ് തീരുവ കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് ലാഭ മുണ്ടാക്കിക്കൊടുക്കുന്ന ഏജന്റായി അധ:പതിച്ചിരിക്കുന്നു.mahila one യു.പി.യെ സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര വിപണിയിലെ വര്‍ദ്ധനവിനനുസരിച്ച് വില കൂട്ടിയപ്പോള്‍ സമരം നടത്തിയ ബ്ബ്ജ്ജ്പ്പ്ക്കാര്‍ ഇന്നെവിടെയാണ്? പുതുവല്‍സരദിനത്തിലുണ്ടായ ഈ അനാവശ്യവിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് മഹിളാ കോണ്‍ഗ്രസ്സ് നേതാക്കളായ മോളി അജിത്ത്, ലക്ഷമി ആര്‍, സുനിതാ വിജയന്‍, നദീറാ സുരേഷ്, ഡര്‍. പുഷ്പാ സ്റ്റുവര്‍ട്ട്, ഡര്‍.ആരിഫാ, എസ് ലേഖ, സി.ശ്രീ കല, കെ. ഓമന, സജി വര്‍ഗ്ഗീസ്, ബേബി ഗിരിജ, ഉഷാ വിജയന്‍.ഓമന ടീച്ചര്‍ ,രശ്മി എന്നിവര്‍ നേതൃത്വം നല്‍കി.

Top