പാലക്കാട്ടെ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് ,മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മില്‍

പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺ​ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോയി. ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റായിരുന്ന ഇവർ പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്.കൃഷ്ണകുമാരിയെ സിപിഎഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. വെള്ളിനേഴി പഞ്ചായത്തിൽ ദുരനുഭവം ഉണ്ടായെന്നും. കൃഷ്ണകുമാരിയുടെ വാർഡിൽ ബിജെപിക്കും കോൺഗ്രസിനും ഒരു സ്ഥാനാർത്ഥിയാണെന്നും സുരേഷ് ബാബു പറഞ്ഞു.

ബിജെപി-കോൺഗ്രസ് ഒത്തുകളിയിൽ മനംമടുത്താണ് കൃഷ്ണകുമാരിയുടെ രാജിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.അതേസമയം മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്തോടെ വീണ്ടും കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് കൃഷ്ണകുമാരി പാർട്ടിയിൽ ചേരുന്നത്. സിപിഐഎം പറഞ്ഞ കാര്യങ്ങൾ വസ്തുതയുണ്ട് എന്ന് തെളിയുകയാണെന്നും പി സരിൻ ഉയർത്തിയ നിലപാട് കോൺഗ്രസിൽ നിന്ന് വരുന്നവർ ശരിവെക്കുന്നുവെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

 

Top