കഴിഞ്ഞ മാസം വിപണിയിലെത്തിയ മഹീന്ദ്ര മരാസോയ്ക്ക് ഇതുവരെ ലഭിച്ചത് 10,000 ബുക്കിങ്ങുകള്‍

കൊച്ചി:സൂപ്പര്‍ഹിറ്റായി മഹീന്ദ്ര മരാസോ! കഴിഞ്ഞ മാസം വിപണിയിലെത്തിയ എംപിവിക്ക് ഇതുവരെ ലഭിച്ചത് 10000 ബുക്കിങ്ങുകള്‍. യുവി സെഗ്മെന്റിലെ മികച്ച വില്‍പ്പനയുള്ള വാഹനങ്ങളിലൊന്നായി ആദ്യമാസം തന്നെ മരാസോ മാറിയിരുന്നു. സെപ്റ്റംബറില്‍ 2829 വാഹനങ്ങളാണ് വിപണിയിലെത്തിയത്.

മഹീന്ദ്രയുടെ നാസിക് ശാലയിലാണ് മരാസോ നിര്‍മിക്കുന്നത്. ഉയര്‍ന്ന വകഭേദമായ എം6നും എം 8നുമാണ് ആവശ്യക്കാരേറെ. മിചിഗനിലെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് മഹീന്ദ്ര വികസിപ്പിച്ചത്. അടുത്ത വര്‍ഷത്തോടെ വിവിധ വിദേശ രാജ്യങ്ങളില്‍ മരാസോ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ എം പി വിയിലൂടെ പുതിയ എന്‍ജിനും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണു മരാസോയിലൂടെ എത്തിയത്. 121 ബി എച്ച് പിയോളം കരുത്തും 300 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഫ്രണ്ട് വീല്‍ ഡ്രൈവ് ലേഔട്ടുള്ള മരാസോയുടെ ട്രാന്‍സ്മിഷന്‍ ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ്. 2020 ആകുമ്പോള്‍ പെട്രോള്‍ എന്‍ജിനുള്ള മരാസോ വില്‍പ്പനയ്‌ക്കെത്തിക്കാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. പോരെങ്കില്‍ ആ ഘട്ടത്തില്‍ മാനുവലിനു പുറമെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സഹിതവും ‘മരാസോ’ വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ട്.

Top