മഹീന്ദ്ര ടിയുവി300 ബുക്കിങ് 16,000 കവിഞ്ഞു. ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ ഈ വാഹനത്തിനായിട്ടുണ്ട്. സെഗ്മെന്റില്‍ പരമ്പരാഗത എസ്‌യുവി ഡിസൈന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ട മറ്റു വാഹനങ്ങളില്ല. ഇതിനകം 12,700 ടിയുവി മോഡലുകള്‍ ഡെലിവറി ചെയ്തിട്ടുണ്ട് മഹീന്ദ്ര.
വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണിവര്‍. ഇതിനകം തന്നെ സെഗ്മെന്റിലെ മികച്ച വില്‍പനയുണ്ടായിരുന്ന ഇക്കോസ്‌പോര്‍ടിനെ വില്‍പനയില്‍ മറികടക്കാന്‍ ടിയുവിക്ക് സാധിച്ചിട്ടുണ്ട്.
സെപ്തംബര്‍ മാസത്തിലെ വില്‍പനാക്കണക്കുകള്‍ പ്രകാരം ഇക്കോസ്‌പോര്‍ടിന് 3,142 യൂണിറ്റ് വില്‍പനയാണ് ഉണ്ടായത്. മഹീന്ദ്ര ടിയുവിയാകട്ടെ 4,313 യൂണിറ്റ് വിറ്റഴിച്ചു. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ടിയുവി300 മോഡലിലുള്ളത്. 84 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 230 എന്‍എം ആണ് ടോര്‍ക്ക്. ലിറ്ററിന് 18.49 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ വാഹനത്തിന് സാധിക്കും.