
തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ ഡിജിപി സെന്‍കുമാര്‍ തെറിച്ചു. പകരം ലോക്നാഥ് ബഹ്ര ഡി.ജി.പിയാക്കി. യുഡിഎഫ് സര്‍ക്കാര്‍ സുപ്രധാന പദവികളില്‍ നിന്ന് മാറ്റിയ ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്തും നിയമിച്ചു.
ജേക്കബ് തോമസിനെ നിയമിച്ചതോടെ യുഡിഎഫ് പല യുഡിഎഫ് ഉന്നതന്മാരും കുടുങ്ങും. സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരുകേട്ട ജേക്കബ് തോമസ് അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥന് കൂടിയാണ്. കഴിഞ്ഞ സര്‍ക്കാരുമായി നിരന്തരമായ ഏറ്റുമുട്ടലിലായിരുന്നു ഈ ഐപിഎസ് ഉദ്യോഗസ്ഥന്.
സെന്‍കുമാറിനെ മാറ്റിക്കൊണ്ടുള്ള ഫയലില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവച്ചു. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് നടപടി. ഇപ്പോള്‍ ഫയര്‍ഫോഴ്സിന്റെ ചുമതലയാണ് ലോക്നാഥ് ബഹ്ര വഹിക്കുന്നത്. നിലവില്‍ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എ.ഡി.ജി.പിയാണ് ജേക്കബ് തോമസ്. സെന്‍കുമാറിന് പ്രത്യേക പദവികളൊന്നും ഇതുവരെ നല്‍കിയട്ടില്ല.