പട്ടാള ചിത്രങ്ങളിലൂടെയാണ് മുന്‍ സൈനീകന് കൂടിയായ മേജര്‍ രവി മലയാള സിനിമാലോകത്ത് ഇടം നേടിയത്. എന്നാല്‍ തുടര്‍ച്ചയായ പട്ടാള ചിത്രങ്ങള്‍ പക്ഷെ മേജര്‍ രവി എന്ന സിനിമാക്കാരന് അനുകൂലമായിരുന്നില്ല. ഇനിയും സിനിമാ ലോകത്ത് തുടരാനാഗ്രഹിക്കുന്ന മേജര്‍ രവി പട്ടാള ചിത്രങ്ങളില്‍ നിന്ന് ഒന്ന് മാറി സഞ്ചരിക്കാനണ് പുതിയ നീക്കം.
ഏറെ പ്രതീക്ഷയോടെ വന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ പരാജയമാണ് മേജറെ യുദ്ധത്തില്‍ നിന്ന് പ്രണയത്തിലേയ്ക്ക് മാറ്റി ചിന്തിക്കാന്‍ ഇടയാക്കിയത്.
യുവ താരമായ നിവിന്‍ പോളിയാണ് മേജര്‍ രവിയുടെ ഉന്നം. നല്ല ഒന്നാന്തരം ലൗ സ്റ്റോറിയുമായി രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരുന്നുതേയുള്ളൂ എന്നും ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നുമാണ് അറിയുന്നത്.
ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ ജോമോന് ടി ജോണ്‍ നിര്‍മ്മാതാവായി തുടക്കം കുറിക്കുകയാണ്. നിര്മ്മിക്കുകയ മാത്രമല്ല ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നതും ജോമോന് തന്നെയാണത്രെ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
നിവിന്റെ നായികയായി അഭിനയിക്കാന്‍ ഒരു പുതുമുഖ നടിയെ തിരയുകയാണത്രെ ടീം. പേരും മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണ് എന്നതും വൈകാതെ പ്രഖ്യാപിക്കും. മേജര്‍ രവിക്ക് ഈ സിനിമ മോഹന്‍ലാല്‍ അല്ലാതെ മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്ന മൂന്നാമത്തെ നായകനാണ് (മമ്മൂട്ടിക്കും പൃഥ്വിക്കും ശേഷം) നിവിന്‍ പോളി.