ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം അമെരിക്ക സന്ദര്‍ശനത്തില്‍ അമെരിക്കയിലെ പ്രമുഖ വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പദ്ധയിലേക്ക് അമെരിക്കയിലെ ബിസിനസ് ഭീമന്മാരെ മോദി ക്ഷണിച്ചു. നിക്ഷേപങ്ങള്‍ക്കായി വിവിധ മേഖലകള്‍ ഇന്ത്യ വ്യവയായകര്‍ക്കുമുന്നില്‍ തുറന്നിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമാണെന്നും മോദി വ്യക്തമാക്കി.
ഭരണകാര്യങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരുന്നതിനാണ് ആദ്യ പ്രാധാന്യം നല്‍കുന്നതെന്ന് മോദി പറഞ്ഞു. ന്യൂസ് കോര്‍പ്, 21 സെഞ്ച്വറി ഫോക്‌സ്, സോണി, ഡിസ്‌കവറി, ടൈംവാര്‍ണര്‍ തുടങ്ങി 40ഓളം മാധ്യമസ്ഥാപനങ്ങളിലെ തലവന്മാരുമായും മോദി ചര്‍ച്ച നടത്തി. വാര്‍ത്താ വിനിമയ സംവിധാനങ്ങളിലെ പുതിയ പ്രവണതകളെ കുറിച്ചും ഇന്ത്യയിലെ മാധ്യമ രംഗത്തെ സാധ്യതകളെ കുറിച്ചും മോദി ഇവരുമായി ചര്‍ച്ച നടത്തി.