ബിജെപി അധികാരത്തില്‍ കയറിയതിന് ശേഷം ചാണകത്തിന് വലിയ ഡിമാന്റാണ്. സംഘപരിവാര്‍ അണികള്‍ പശുവിന്റെ ചാണകവും ഗോ മൂത്രവും ഭക്ഷണമായും മരുന്നായും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചാണകത്തിന്റെ പുതിയ ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഒരു വ്യവസായി.
ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ മഹോത്സവത്തിന് ചാണകം കൊണ്ട് ഉണ്ടാക്കിയ രാഖികളുമായാണ് അല്‍ഖ ലഹോട്ടി എന്ന കച്ചവടക്കാരന്‍ എത്തുന്നത്. പരിസ്ഥിതി സൗഹൃദ രാഖി എന്ന് അവകാശപ്പെട്ടാണ് ചാണകം കൊണ്ടുള്ള രാഖികള്‍ ഉണ്ടാക്കിയിരിക്കുന്നത്.
രാഖി നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍ നിന്നുള്ള ചാണകമാണ് ഉപയോഗിക്കുന്നത്. മുന്‍ പ്രവാസിയാണ് അല്‍ഖ. ചൈനയില്‍ നിന്നും എത്തുന്ന രാഖിയെക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് ചാണക രാഖികളെന്നും കര്‍ണ്ണാടകത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഒറീസയില്‍ നിന്നും രാഖിയ്ക്ക് ആവശ്യക്കാരുണ്ടെന്നും അല്‍ഖ പറയുന്നു.