തിരുവനന്തപുരം: മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാർ അപവാദ പ്രചരണങ്ങളെ അതിജീവിച്ച് വലിയ വിജയമാകുമെന്ന് നടി മാല പാർവതി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്. എന്നാൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം ‘ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും എന്നാണ് താരം കുറിച്ചത്. ഇത്രയും ടെക്‌നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമന്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നുവെന്നും മാല പാർവതി പറഞ്ഞു. യഥാർത്ഥത്തിൽ സിനിമയെ സ്‌നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
മാല പാർവതിയുടെ കുറിപ്പ് വായിക്കാം
കോവിഡിന്റെ ആഘാതം വലിയ രീതിയാണ് സിനിമ മേഖലയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.’മരക്കാർ, തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി.
ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി.സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.എന്നാൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം ‘ എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.
ഇത്രയും ടെക്‌നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമന്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു.ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്‌നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്.ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.