പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡിനൊപ്പം ആഘോഷിക്കൂ; വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പരസ്യം!

51702_1471158493

തിരുവനന്തപുരം: മലബാര്‍ ഗോള്‍ഡ് ജ്വല്ലറി ആഘോഷിക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനമല്ല. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ് മലബാര്‍ ഗോള്‍ഡ് ആഘോഷിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഞെട്ടിപ്പിക്കുന്ന സംഭവമാണ് കണ്ടത്.

പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡിനൊപ്പം ആഘോഷിക്കാന്‍ ആഹ്വാനം നല്‍കിയത്. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണു മലബാര്‍ ഗോള്‍ഡ് ഫേസ്ബുക്ക് പേജില്‍ അപ്ഡേഷന്‍ നടത്തിയത്. എട്ടുലക്ഷത്തിലേറെപ്പേര്‍ ലൈക്ക് ചെയ്തിട്ടുള്ള പേജാണ് മലബാര്‍ ഗോള്‍ഡിന്റേത്. ഇതിലാണ് ‘പാക്കിസ്ഥാന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ക്വിസ്’ എന്ന പരസ്യം വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാന്‍ ഇന്‍ഡിപെന്‍ഡന്‍ഡ് ഡേ ക്വിസില്‍ പങ്കെടുത്തു വിജയിച്ചാല്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സിന്റെ സമ്മാനങ്ങള്‍ നേടാമെന്നുള്ള ഓഫറാണ് ഫേസ്ബുക്ക് പേജിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സംഭവം പേജില്‍ പ്രത്യക്ഷപ്പെട്ടതോടെ ഹാക്ക് ചെയ്തതാണോ എന്നറിയാന്‍ ഇടപാടുകാരന്‍ വിളിച്ചു ചോദിക്കുകയും ചെയ്തു.

MALABAR_1_1

മലബാര്‍ ഗോള്‍ഡിലെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ഇടപാടുകാരന്‍ വിളിച്ചു ചോദിച്ചപ്പോള്‍ ലഭിക്കുന്ന ജീവനക്കാരുടെ മറുപടിയില്‍ നിന്ന് പേജ് ഹാക്ക് ചെയ്തതല്ലെന്നു വ്യക്തമാകുന്നുമുണ്ട്. എങ്ങനെ സംഭവിച്ചതാണ് എന്നു പരിശോധിക്കാമെന്നാണു ജീവനക്കാര്‍ പറയുന്നത്. പേജ് ഹാക്ക് ചെയ്തിട്ടുണ്ടോ പാസ്വേഡ് ആരെങ്കിലും തട്ടിയെടുത്തോ എന്നുള്ള ചോദ്യങ്ങള്‍ക്ക് ഇല്ലയെന്നാണു മറുപടി. എന്നാല്‍, ആരാണ് ഫേസ്ബുക്ക് പേജ് അപ്ഡേറ്റ് ചെയ്തതെന്നും പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിന ക്വിസിന്റെ കാര്യം അപ്ഡേറ്റ് ചെയ്തത് ആരാണെന്നുമുള്ള ചോദ്യങ്ങള്‍ക്കു പരിശോധിക്കാം എന്നുമാണ് മറുപടി ലഭിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു പരാമര്‍ശിക്കാതെ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തെ സംബന്ധിച്ച ക്വിസ് നടത്തിയത് ആരെന്ന ചോദ്യമാണ് മലബാര്‍ ഗോള്‍ഡിന്റെ നടപടിയിലൂടെ ഉയരുന്നത്. സംഗതി വിവാദമയാതോടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ച സ്വര്‍ണക്കട മുതലാളി കുടുങ്ങുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും

അപ്രതീക്ഷിതമായി പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിന ക്വിസിനെക്കുറിച്ചുള്ള അറിയിപ്പു ഫേസ്ബുക്ക് പേജില്‍ കണ്ടതോടെ നിരവധി പേരാണു മലബാര്‍ ഗോള്‍ഡ് അധികൃതരെ വിളിച്ചത്. സംഗതി വിവാദമാകുമെന്നു മനസിലായതോടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ഈ അറിയിപ്പുകള്‍ നീക്കം ചെയ്യുകയായിരുന്നു മലബാര്‍ ഗോള്‍ഡ് അധികൃതര്‍.

Top