മലാലയ്ക്ക് കനേഡിയന്‍ പൗരത്വം.

ടൊറന്റോ :പാകിസ്താന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും സമാധാന നൊബേല്‍ ജേതാവുമായ മലാല യൂസഫ്‌സായിക്ക് ബഹുമാനസൂചകമായി കനേഡിയന്‍ പൗരത്വം. കനേഡിയന്‍ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മലാല. ഒട്ടാവയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ആണ് പൗരത്വം സമ്മാനിച്ചത്. ബഹുമതിയായി കനേഡിയന്‍ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും കാനഡയുടെ സുഹൃത്താകാനുള്ള അവസരമാണെന്നും പൗരത്വംസ്വീകരിച്ച ശേഷം മലാല പറഞ്ഞു. 2014 ല്‍ പതിനേഴാം വയസ്സിലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് .

Top