മധുര: മലപ്പുറം കളക്ട്രേറ്റിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.സ്‌ഫോടനം നടത്തിയ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ള കരീം, അബ്ബാസ് അലി, അയൂബ് എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ഇവര്‍ക്ക് അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്.
ഇവര്‍ക്ക് കൊല്ലം, മൈസൂര്‍, നെല്ലൂര്‍, ചിറ്റൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദാവൂദ് സുലൈമാന്‍, ഹക്കീം എന്നിവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.
എന്‍ഐഎയും മധുര സിറ്റി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനം.
നവംബര്‍ ഒന്നിനാണ് മലപ്പുറം ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിവളപ്പില്‍ സ്‌ഫോടനം നടന്നത്. നിര്‍ത്തിയിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നിലായിരുന്നു പകല്‍ ഒന്നോടെ സ്‌ഫോടനം. സംഭവസ്ഥലത്ത് ‘ദി ബേസ് മൂവ്‌മെന്റ്’ എന്ന് പ്രിന്റ്‌ചെയ്ത് ഒട്ടിച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടി പൊലീസ് കണ്ടെത്തിയിരുന്നു.