മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറായി ഇ അഹമ്മദിന്റെ മകള്‍ രംഗത്ത്; ഹൈദരാലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്താന്‍ ഫൗസിയ പാണക്കാട്ട്; ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയില്‍

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ രംഗത്തെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് അവര്‍ പറഞ്ഞു. ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ.

തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ഫൗസിയ പാണക്കാട്ടെത്തി. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മറ്റന്നാളത്തെ ലീഗ് സെക്രട്ടറിലേറ്റിന് മുമ്പ് ഉണ്ടായേക്കും. കുഞ്ഞാലിക്കുട്ടിയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത് എന്നാണ് റിപ്പാര്‍ട്ടുകള്‍. ഇ അഹമ്മദിന്റെ മകള്‍തന്നെ രംഗത്തെത്തിയ സ്ഥിതിയ്ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലിം ലീഗ് പ്രതിസന്ധിയിലാകുമെന്നും സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top