മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി.രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ടിങ്ങിനു അവസരമൊരുക്കും.മൂന്നു മുന്നണി സ്ഥാനാര്‍ഥികളും ആറു സ്വതന്ത്രരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മത്സരിക്കുന്നത്. 13.12 ലക്ഷം വോട്ടര്‍മാരാണുള്ളത്.

നിശബ്ദ പ്രചാരണമായിരുന്നെങ്കിലും സ്ഥാനാര്‍ഥികള്‍ നിലംതൊടാതെ ഇന്നലെയും ഓട്ടത്തിലായിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി രാവിലെ പത്തിനു പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു വോട്ടഭ്യര്‍ഥിക്കാനിറങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. എം. ബി. ഫൈസലിനെ രാവിലെ വിളിച്ചുണര്‍ത്തിയതു ചാനല്‍ റിപ്പോര്‍ട്ടര്‍മാരാണ്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയശേഷമായിരുന്നു പര്യടനം തുടങ്ങിയത്.
എന്‍.ഡി.എ. സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശ് ഇന്നലെ മഞ്ചേരി പാണ്ടിക്കാട് ഇല്ലത്ത്, മോഴക്കല്ല് തുടങ്ങിയ കോളനികള്‍ സന്ദര്‍ശിച്ച ശേഷം മറ്റു സ്ഥലങ്ങളിലും വോട്ടു തേടി.

Top