മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍ കേന്ദ്രം. ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി ഏഴ് മുറികളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. എട്ടു മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. 11 മണിയോടെ പൂര്‍ണ ഫലം അറിയുന്ന രീതിയിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌ട്രോങ് റൂമുകള്‍ക്കു മുമ്പിലും കോളജിനു ചുറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകനു പുറമേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആറു നിരീക്ഷകര്‍ കൂടി ഇന്നലെ മലപ്പുറത്തെത്തി. രാവിലെ എട്ടു മുതല്‍ മലപ്പുറം ഗവ. കോളജില്‍ വോട്ടെണ്ണല്‍ നടക്കും. എട്ടരയോടെ ആദ്യ ഫലം പുറത്തുവിടും. 11ഓടെ മണ്ഡലത്തിെന്‍റ അടുത്ത പ്രതിനിധി ആരെന്ന് വ്യക്തമാവും. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏഴ് ഹാളുകളില്‍ നിയമസഭ മണ്ഡലം തിരിച്ചാവും വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റിന് ഒരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
വോട്ടെണ്ണുന്നവര്‍ക്ക് ഏത് മണ്ഡലത്തിെന്‍റ ചുമതലയാണെന്ന് പുലര്‍ച്ചെ അഞ്ചിന് തീരുമാനിക്കും. ഏഴിന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്േട്രാങ് റൂം നിരീക്ഷകെന്‍റയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ തുറക്കും. തുടര്‍ന്ന് ഇവ നിയമസഭ മണ്ഡലങ്ങളുടെ ടേബിളിലേക്ക് ക്രമമനുസരിച്ച് മാറ്റും.തപാല്‍ വോട്ട് ആദ്യം എണ്ണും. ഒരോ ടേബിളിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്‍റ്, മൈേക്രാ ഒബ്സര്‍വര്‍, സ്ഥാനാര്‍ഥികളുടെ ഏജന്‍റ് എന്നിവരുണ്ടാവും. സൂപ്പര്‍വൈസര്‍ വൊട്ടെണ്ണല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഷീറ്റ് മണ്ഡലത്തിലെ അസി. ഒബ്സര്‍വര്‍ക്ക് കൈമാറും.
എല്ലാ മണ്ഡലത്തിെന്‍റയും വോട്ടുകളുടെ എണ്ണം ശേഖരിച്ച് ജില്ല വരണാധികാരിയായ കലക്ടര്‍ അമിത് മീണയാണ് അന്തിമ ഫലം പ്രഖ്യാപിക്കുക. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ വഴി വികസിപ്പിച്ചെടുത്ത ഇ- െട്രന്‍റ് വഴിയാണ് ഫലം േക്രാഡീകരിക്കുന്നത്. ഇത് വ്വ്വ്.റ്റ്രെന്ദ്.കെരല.ഗൊവ്.ഇന്‍ എന്ന വെബ് വിലാസത്തില്‍ പൊതുജനങ്ങള്‍ക്കും അറിയാം.
ഏപ്രില്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ 1,175 ബൂത്തുകളിലായി 71.33 ശതമാനം പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫിലെ എം.ബി. ഫൈസലും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ.പിയുടെ ശ്രീപ്രകാശും രംഗത്തുണ്ടായിരുന്നു. യു.ഡി.എഫിെന്‍റ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ. അഹമ്മദിെന്‍റ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.