കൊടും വനത്തില്‍ ഗൂഗിള്‍ മാപ്പ് ഒരു വിമാനം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനം???

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനത്തിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഗൂഗിള്‍ മാപ്പ് കൊടും വനത്തില്‍ ഒരു വിമാനം കണ്ടെത്തിയിരിക്കുന്നു. ലിവര്‍പൂളില്‍ നിന്നുള്ള ജോണ്‍ ബന്‍സലിയുടേതാണ് കണ്ടെത്തല്‍ . ഇത് കാണാതായ മലേഷ്യന്‍ വിമാനമാണ് എന്ന തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

വടക്കെ മലേഷ്യയിലെ തന്നെ ഒരു കൊടും കാട്ടില്‍ വിമാനം കണ്ടെത്തിയെന്നാണ് കണ്ടെത്തല്‍. സാറ്റ്‌ലൈറ്റ് ചിത്രം സഹിതമാണ് ജോണ്‍ തന്റെ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയൊരു വിമാനത്തിന്റെ രൂപമാണ് സാറ്റ്‌ലൈറ്റ് ചിത്രത്തില്‍ കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടും കാടിനുള്ളിലാണ് വിമാനം കാണുന്നത്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് മലേഷ്യന്‍ വിമാനമാകാനുള്ള സാധ്യത കുറവാണ്. സാറ്റ്‌ലൈറ്റ് ചിത്രം പകര്‍ത്തുന്ന സമയത്ത് പ്രദേശത്തു കൂടെ വിമാനം പറന്നതാകാനാണ് സാധ്യതയെന്നാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തുന്നവര്‍ പറയുന്നത്. ഇതിനിടെ കംബോഡിയിലെ കാട്ടില്‍ വിമാനം കണ്ടെത്തിയെന്ന അവകാശവാദവുമായി ബ്രിട്ടിഷ് വിഡിയോ നിര്‍മാതാവ് ഇയാന്‍ വില്‍സന്‍ രംഗത്തെത്തി. ഗൂഗിള്‍ മാപ്പില്‍ മണിക്കൂറുകളോളം ചെലവിട്ടാണ് ഇയാള്‍ വിമാനത്തിന്റെ ചിത്രം കണ്ടെത്തിയിരിക്കുന്നത്.

2014 മെയില്‍ ചിത്രീകരിച്ച സാറ്റ്‌ലൈറ്റ് ചിത്രത്തിലാണ് വിമാനം കണ്ടെത്തിയിരിക്കുന്നത്. 2014 മാര്‍ച്ച് 8 നാണ് മലേഷ്യന്‍ വിമാനം കാണാതാകുന്നത്. എന്തായാലും സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിക്കുമെന്ന് ഇയാന്‍ വില്‍സണ്‍ പറഞ്ഞു. തെക്കന്‍ കംബോഡിയയുടെ വിദൂര ഭാഗത്തായാണ് വിമാനത്തിന്റേതെന്ന് കരുതുന്ന ചിത്രം കണ്ടെത്തിയിരിക്കുന്നത്. 2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് എംഎച്ച് 370 വിമാനം യാത്ര ആരംഭിക്കുന്നത്.

ജീവനക്കാരടക്കം 239 പേരുണ്ടായിരുന്ന വിമാനം വഴിമധ്യേ അപ്രത്യക്ഷമായിരുന്നു. വിമാന അപകടങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ അപ്രത്യക്ഷമാകലായി മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം ഇന്നും അവശേഷിക്കുന്നു. വിമാനം കാണാതായി വൈകാതെ 26 രാജ്യങ്ങള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ മഹാസമുദ്രത്തിലെ 1.12 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് അമേരിക്കന്‍ സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

പിന്നീട് ഓസ്‌ട്രേലിയ, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ തിരച്ചില്‍ നടന്നു. 200 ദശലക്ഷം ഡോളര്‍ ചിലവില്‍ 1.20 ലക്ഷം കിലോമീറ്റര്‍ സമുദ്ര ഭാഗത്ത് തിരച്ചില്‍ നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷമാണ് ഈ തിരച്ചിലും ഔദ്യോഗികമായി അവസാനിപ്പിച്ചത്. വിമാനത്തിന്റെ ചിറകിന്റെ മൂന്ന് ഭാഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ ലഭിച്ചത്.

Top