മലയാള സിനിമയില്‍ പുരുഷാധിപത്യം: കനകലത തുറന്നടിക്കുന്നു

മലയാള സിനിമയില്‍ പുരുഷാധിപത്യമാണെന്നും, അതുകൊണ്ടു തന്നെയാണ് തന്നേപൊലുള്ള താരങ്ങള്‍ക്കു സിനിമയില്‍ അവസരം ലഭിക്കാത്തതെന്നും മലയാള സിനിമതാരം കനകലത തുറന്നടിക്കുന്നു.
വീട്ടമ്മമാരായി ഇരുന്നവര്‍ സിനിമയില്‍ ഒരു കൈ നോക്കാന്‍ തയ്യാറായി വന്നപ്പോള്‍ അതൊരു തൊഴിലായി എടുത്ത എന്നെപോലുള്ളവര്‍ പുറത്തായെന്ന് അവര്‍ പറഞ്ഞു.. ഒരുകാലത്ത് മലയാള സിനിമാരംഗത്തെ സഹനടിമാരില്‍ ഏറെ ശ്രദ്ധേയയായ കനകലത കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയരംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. പലപ്പേഴും തഴയപ്പെടുകയാണെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കനകലത മനസ്സ് തുറക്കുന്നത്. കാമ്പുള്ള നിരവധി വേഷങ്ങളുണ്ടായിരുന്നു ഇപ്പോള്‍ കനകലത സജീവമല്ലല്ലോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് ഈ അഭിനേത്രിക്ക് പറയാനുണ്ടായിരുന്നത്. സിനിമയില്‍ പുരുഷ ആധിപത്യമാണ്. അവരാണ് നിറഞ്ഞു നില്‍ക്കുന്നത്. പണ്ടത്തെ പോലെ ശക്തമായ സഹനടി വേഷങ്ങള്‍, ഹാസ്യ വേഷങ്ങള്‍ അതൊന്നും ഇപ്പോഴില്ല. അതുകൊണ്ടു തന്നെ ആരെയെങ്കിലും വച്ച് ചെയ്താല്‍ മതി അത്തരം വേഷങ്ങള്‍ എന്ന നിലയിലേക്കെത്തി. ഒരുപാടൊരു പേര്‍ സിനിമയിലേക്ക് കടന്നുവന്നു. രാഷ്ട്രീയത്തില്‍ പോലും ഒന്നുവന്നെത്തണമെങ്കില്‍ ചില മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അതുപോലുമില്ലെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ സിനിമയിലെത്തിയ മിക്കവരും മുന്‍പ് വീട്ടമ്മമാരായി ഇരുന്നിട്ടുള്ളവരാണ്. അവര്‍ സിനിമയില്‍ ഒരു കൈ നോക്കാന്‍ തയ്യാറായി വന്നപ്പോള്‍ അതൊരു തൊഴിലായി എടുത്ത എന്നെപോലുള്ളവര്‍ പുറത്തായി എന്ന് കനകലത പറയുന്നു. നമുക്ക് തരുന്നതിന്റെ നാലിലൊന്ന് പ്രതിഫലം കൊടുത്താല്‍ പോലും അവര്‍ അഭിനയിക്കാന്‍ തയ്യാര്‍. പിന്നെ നല്ല സ്ത്രീവേഷങ്ങളുള്ള സ്‌ക്രിപ്റ്റും ഇപ്പോഴില്ല. സ്‌ക്രിപ്റ്റില്‍ വേഷമില്ലെങ്കില്‍ പിന്നെന്തു ചെയ്യും. സംവിധായകരായും ഒരുപാട് പുതിയ ആളുകള്‍ വന്നു. അവര്‍ പുതിയ ആളുകളെ പരീക്ഷിച്ചു. അത് കാലത്തിന്റെ മാറ്റമാണ്. പക്ഷേ അതിലൊന്നും പരാതിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.</p>
<p>ഏതാണ്ട് 500ലേറെ സീരിയലുകളില്‍ അഭിനയിച്ചു. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയ ഒരുപാട് സീരിയലുകളിലെല്ലാം ഒരെണ്ണത്തിനു പിന്നാലെ വന്നതെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു എന്ന് കനകലത പറയുന്നു. അറുന്നൂറ് ടെലിഫിലിമുകളിലും അഭിനയിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ അക്ഷയപാത്രം, പ്രേയസി, പാലിയത്തച്ഛന്‍, വാവ തുടങ്ങി ഒരുപാട് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. എങ്കിലും സിനിമയാണ് കൂടുതല്‍ കംഫര്‍ട്ടിബിള്‍. കാരണം ഞാന്‍ മരിച്ച് മണ്ണടിഞ്ഞ് അറുപത് കൊല്ലം കഴിഞ്ഞാലും എന്റെ സിനിമകള്‍ ടിവിയിലെങ്കിലും വരും. ഒരുപാട് ചാനലുകളുണ്ടല്ലോ അവരത് കാണിക്കും എന്റെ ചരമവാര്‍ഷികത്തിനെങ്കിലും കാണിക്കുമെന്ന് ഈ താരം പറയുന്നു. പക്ഷേ എത്രനാള്‍ സംപ്രേഷണം ചെയ്ത സീരിയലായാലും എത്രയാളുകള്‍ കണ്ടാലും അതിന്റെ സംപ്രേഷണം നിര്‍ത്തിക്കഴിഞ്ഞാല്‍ ആളുകളുടെ മനസില്‍ നിന്ന് മറയും. പിന്നെയവര്‍ അടുത്ത സീരിയലിലേക്ക് പോകും. പിന്നെ സിനിമയാണെനിക്ക് ജീവിതം തന്നത്. ഒരു വീടു വയ്ക്കാന്‍. നന്നായി ജീവിക്കാന്‍ സാധിച്ചത് എല്ലാം സിനിമ കാരണമാണ്. പക്ഷേ മലയാളത്തിനെക്കാള്‍ ഏറെ വ്യത്യസ്തമായതും നല്ലതുമായ കഥാപാത്രങ്ങള്‍ തമിഴില്‍ കിട്ടുമെന്നും മലയാളത്തേക്കാള്‍ നല്ല പ്രതിഫലവുമാണ് ലഭിക്കുന്നതെന്നും കനകലത പറയുന്നു.
ഹാസ്യ വേഷങ്ങള്‍, സഹനടി വേഷങ്ങളൊക്കെ ചെയ്ത് പ്രേക്ഷക ശ്രദ്ധ കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അഭിനയിക്കുന്ന അനീസ്യ എന്നത് എന്റെ മുന്നൂറാമത്തെ ചിത്രമാണ്. എങ്കിലും ഈ സിനിമകളിലൊന്നും എന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ തക്ക വേഷം കിട്ടിയില്ലെന്ന നൊമ്പരം മനസ്സിലുണ്ടെന്ന് കനകതല തുറന്നു പറയുന്നു.ഏത് കാരക്ടറും ചെയ്യാമെന്ന വിശ്വാസമെനിക്കുണ്ട്. എന്നിട്ടും നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ല. അതെന്റെ ഭാഗ്യക്കേട് മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നു. നല്ല വേഷങ്ങള്‍ ചെയ്യുക. അവാര്‍ഡുകള്‍ കിട്ടുക. അതെല്ലാം ഒരു ഭാഗ്യമാണ്. അതെനിക്കില്ലാതെ പോയി.

Top