തിരുവനന്തപുരം: ക്രിസ്തുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം പ്രസിദ്ധീകരിച്ച മലയാള മനോരമ വിവാദ ചിത്രമുള്ള ഭാഷാപോഷിണി പിന്‍വലിച്ചു. ഭാഷാപോഷിണിക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു.
അന്ത്യത്താഴ ചിത്രത്തില്‍ കന്യാസ്ത്രികള്‍ക്ക് നടുവില്‍ അര്‍ദ്ധനഗ്നയായ യുവതിയുടെ ചിത്രം പ്രസിദ്ധീ കരിച്ചതാണ് വിവാദമായത്. പ്രതിഷേധം ശക്തമായതോടെ മാസിക പിന്‍വലിക്കുന്നതായി മനോരമ അറിയിക്കുകയായിരുന്നു.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നില്‍ ഇരിക്കുന്ന അര്‍ധനനഗ്നയായ കന്യാസ്ത്രീയും അവര്‍ക്കും ചുറ്റില്‍ ഇരിക്കുന്ന കന്യാസ്ത്രീ കളുമായിരുന്നു വിവാദ ചിത്രത്തിലുള്ളത്.
ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളില്‍ നിന്നടക്കം അതിരൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നു. വിവാദം കത്തിപടരുന്നതിന് മുമ്പേ മാസികയുടെ ലക്കം പിന്‍വലിക്കാന്‍ മനോരമ തയ്യാറാവുകയായിരുന്നു.
കേരളത്തിലെ ചാരകേസുമായി ബന്ധമുള്ള നാടകത്തിന്റെ തിരക്കഥാ ചിത്രത്തില്ലാണ് വിവാദമായ ചിത്രം ഉള്‍പ്പെട്ടത്. അതേ സമയം ആവിഷ്‌ക്കാര സ്വാതന്ത്രത്തിനെതിരായുള്ള വെല്ലുവിളിയാണ് മനോരമയുടെ നിലപാടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.