നൂറ് കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ് മാധ്യമങ്ങള്‍ മുക്കി: കേരളത്തെ ഞെട്ടിച്ച ഫ്‌ളാറ്റ് കുംഭകോണം പുറത്ത് വിട്ടത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്; സിനിമാ താരത്തെ അറസ്റ്റ് ചെയ്തതോടെ മാധ്യമങ്ങള്‍ വെട്ടിലായി

തിരുവനന്തപുരം: നൂറ് കോടിയുടെ നിക്ഷേപ ഫ്‌ളാറ്റ് തട്ടിപ്പില്‍ സിനിമാ താരങ്ങളായ ദമ്പതികള്‍ ഉള്‍പ്പെടെ പ്രതികള്‍ പിടിയിലായതോടെ പൊളിയുന്നത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്. തങ്ങളെ വഞ്ചിച്ചവര്‍ക്കെതിരെ നിക്ഷേപകര്‍ വാര്‍ത്താ സമ്മേളനം നടത്തിയട്ടും ഒരു വരി പോലും വാര്‍ത്ത നല്‍കാന്‍ തലസ്ഥാനത്തെ ചാനലുകളും പത്രങ്ങളും തയ്യാറായിരുന്നില്ല. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്തയാക്കിയതോടെയാണ് ധന്യമേരി വര്‍ഗീസിനെ മുന്‍ നിര്‍ത്തി നടത്തിയ തട്ടിപ്പുകള്‍ ചര്‍ച്ചയായത്.

സാമ്പത്തീക തട്ടിപ്പുകേസില്‍ ധന്യാമേരി വര്‍ഗീസിനെ അറസ്റ്റു ചെയ്യുമെന്നും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡാണ് ആദ്യം വാര്‍ത്ത പുറത്ത് വിട്ടത്. ഈ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. നടി ധന്യമേരി വര്‍ഗീസിനെയും പോലീസ് അറസ്റ്റ് ചെയ്‌തോടെ എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്ത നല്‍കാതെ രക്ഷയില്ലെന്നായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാഗര്‍കോവിലില്‍ നിന്ന് ധന്യമേരിവര്‍ഗീസിനെയും ഭര്‍ത്താവിനെയും പോലീസ് പൊക്കുന്നത്. നേരത്തെ അറസ്റ്റിലായി പിന്നീട് ജാമ്യത്തില്‍ മുങ്ങിയ പിതാവിനെ കാണാനുള്ള പോക്കിലായിരുന്നു പോലീസ് പിന്തുടര്‍ന്ന് പിടിച്ചത്.

2011 മുതല്‍ തിരുവനന്തപുരത്തെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ളാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്. തട്ടിപ്പിനിരയായവരില്‍ ചിലര്‍ വിദേശത്താണെന്നും ഇവരുടെ പരാതി കൂടി ലഭിച്ചാലേ തട്ടിപ്പിന്റെ കൃത്യമായ കണക്കു ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പിലൂടെ ലഭിച്ച പണം മറ്റെവിടെയോ നിക്ഷേപിച്ചിട്ടുണ്ടെന്നാണു പൊലീസ് നിഗമനം. തട്ടിപ്പുകള്‍ക്കു ശേഷം വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇവരെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാഗര്‍കോവിലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തോളം കേസുകളാണ് ഇവരുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. സൈബര്‍ സെല്‍ അന്വേഷണത്തിലാണു പ്രതികള്‍ കഴിയുന്ന ലൊക്കേഷന്‍ തിരിച്ചറിഞ്ഞത്. തട്ടിപ്പിനുശേഷം ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തില്‍ പലയിടങ്ങളിലും ഇവര്‍ ഒളിവില്‍ക്കഴിയുകയായിരുന്നു.

Top