തിരുവനന്തപുരം: നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരപരിവേഷത്തിലായിരുന്നു റിയാലിറ്റി ഷോ അവതാരകനും നടനുമായി ധന്യാമേരി വര്‍ഗീസ് വിവാഹം ഉറപ്പിക്കുന്നത്. കോടികളുട ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപടുക്കാനുള്ള തട്ടിപ്പുകളില്‍ അറിയാതെ തന്റെ താരപരിവഷവും ഉപയോഗിക്കപ്പെട്ടത് നിസഹായതേടെ അംഗീകരിക്കാനെ ധന്യമേരി വര്‍ഗീസിനായുള്ളൂ. ഒടുവില്‍ കേരളം കണ്ട പെണ്‍ തട്ടിപ്പുതാകാരുടെ കൂട്ടത്തിലേയ്ക്ക് ഈ യുവടിയും. ഇന്നലെ വരെ ഫൈവ് സ്റ്റാര്‍ ജീവിതം നയിച്ച താരമിപ്പോള്‍ അട്ടകുളങ്ങര വനിതാ ജയിലിലാണ് വാസം.
ഭര്‍ത്താവിന്റെ ബിസിനസ് സത്യമെന്ന് വിശ്വസിച്ച തുകൊണ്ടുണ്ടായ ദുരന്തം. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ബിസിനസില്‍ പങ്കാളയായതോ ടെയാണ് തട്ടിപ്പ് കേസ് നവന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ധന്യാമേരി വര്‍ഗ്ഗീസിന്റെ തലയില്‍ എത്തിയത്. നടിയുടെ പ്രശസ്തി ഉപയോഗിച്ച് ആളുകളെ ക്യാന്‍വാസ് ചെയ്തതിന്റെ ദുരന്തം. ഭര്‍ത്താവിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനിസില്‍ വിശ്വാസമര്‍പ്പിച്ച് മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ ചുമതലക്കാരിയായതാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ നടി ധന്യ മേരി വര്‍ഗീസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത് നാഗര്‍ കോവിലില്‍ നിന്നാണ്. അവിടെ നിന്ന് തിരുവനന്തപുരത്തെ കമ്മീഷണര്‍ ഓഫീസില്‍. മുഖം മറച്ച് മാധ്യമങ്ങള്‍ക്കിടയിലൂടെ ധന്യ പോയി. അവിടെ നിന്ന് ജഡ്ജിയുടെ മുന്നിലേക്ക്. റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ് വന്നതോടെ സകല പ്രതീക്ഷയും അസ്തമിച്ചു. അങ്ങനെ അട്ടക്കുളങ്ങര ജയിലിലും. ധന്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ പൊലീസും എതിര്‍ത്തിരുന്നു.
വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടി വരുമെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ രണ്ട് ദിവസത്തിനകം നടിയേയും ഭര്‍ത്താവിനേയും അനുജനേയും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷയും നല്‍കും. കസ്റ്റഡിയില്‍ എടുത്തപ്പോഴും നടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നടി അനുഭവിക്കുന്നത്.
ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരും ജയിലിലാണ്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. മ്യൂസിയം, കന്റോണ്‍മെന്റ്,പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ് ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ കൈപ്പറ്റി എന്നാണ് ആരോപണം.
പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ് ളാറ്റ് കൈമാറാമെന്ന് പറഞ്ഞിരുന്നെങ്കിലും ഫ് ളാറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ പൊലീസില്‍ പരാതി ല്‍കുകയായിരുന്നു. ഇതിലേക്കെല്ലാം ആളെ ആകര്‍ഷിച്ചത് നടിയെ മുന്നില്‍ നിര്‍ത്തിയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് ധന്യയ്ക്ക് അറിയുകയുമില്ലായിരുന്നു. വിവാഹ ശേഷം അടിപൊളി ജീവിതമായിരുന്നു ധന്യയുടേയും ജോണിന്റേയും. ആഡംബര വാഹനങ്ങളില്‍ കറങ്ങുമ്പോള്‍ അത് ബിസിന്‍സിന്റെ ഉയര്‍ച്ചയുടെ പ്രതിഫലനമായി ധന്യ കരുതി. യാഥാര്‍ത്ഥത്തില്‍ ആളുകളുടെ കൈയില്‍ നിന്ന് പിരിച്ചെടുത്തത് ചെലവാക്കി തീര്‍ക്കുകയായിരുന്നു ജോണ്‍.
ഭര്‍ത്താവിനെ വിശ്വസിച്ച് ഫ്ലാറ്റ് കച്ചവടം കൊഴിപ്പിക്കാനായിരുന്നു ശ്രമം. തട്ടിപ്പിലൂടെ കിട്ടിയ കാശ് എന്ത് ചെയ്തെന്നു പോലും ധന്യയ്ക്ക് അറിയില്ലെന്നാണ് നടിയുടെ കുടുംബം പറയുന്നത്. പക്ഷേ ആളുകളെ കച്ചവടത്തിലേക്ക് ആകര്‍ഷിക്കാന്‍ ധന്യ ശ്രമിച്ചിരുന്നു. എല്ലാം ശരിയായ ദിശയിലാണെന്ന ഭര്‍ത്യ വീട്ടുകാരുടെ വാക്ക് വിശ്വസിച്ചതാണ് ഇതിന് കാരണം. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായി പേരിന് വേണ്ടി എറ്റെടുത്ത ഉത്തരവാദിത്തമായിരുന്നു മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടറെന്നത്. ബാക്കിയൊന്നും ധന്യയ്ക്ക് അറിയില്ലായിരുന്നുവെന്ന് സിനിമാ രംഗത്തെ സുഹൃത്തുക്കളും പറയുന്നു. ഭര്‍ത്താവിനേയും അമ്മായി അച്ഛനേയും വിശ്വസിച്ചത് മാത്രമാണ് നടിക്ക് പറ്റിയ അബന്ധമെന്നാണ് ഇവരുടെ വിശദീകരണം. പി.ആര്‍.ഡി ആഡീഷണല്‍ ഡയറക്ടര്‍ ആയി വിരമിച്ച ജേക്കബ് സാംസണ്‍, മക്കളായ ജോണ്‍, സാം എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഡയറക്ടര്‍മാര്‍. സെയില്‍സ് വിഭാഗം മേധാവി ധന്യയും.
പിആര്‍ഡിയില്‍ വെറുമൊരു ഡെപ്യൂട്ടി ഡയറക്ടറാ യിരുന്ന ജേക്കബ് സാംസണിന് എങ്ങനെയാണ് റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങാനായ തെന്ന് ആര്‍ക്കും ഒരു പിടിത്തവുമില്ല. പത്രങ്ങളിലും മറ്റും ലക്ഷങ്ങളുടെ പരസ്യം നല്‍കിയാണ് ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്തത്. ഇതിനുള്ള ആസ്തി ജേക്കബിന് ഉണ്ടെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മക്കളില്‍ ചലച്ചിത്ര നടനും മ്യൂസിക് ഷോ അവതാരകനും കൂടിയായ ജോണ്‍, ധന്യാമേരീ വര്‍ഗ്ഗീസിനെ വിവാഹം ചെയ്തതോടെ കമ്പനിയുടെ പേരും പെരുമയും കൂടി.
ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ആര്‍ഭാട പൂര്‍വ്വം വിവാഹം നടത്തി സാംസണ്‍ ആന്‍ഡ് സണ്‍ ബില്‍ഡേഴ്സ് കമ്പനിയുടെ പൊതുജന ശ്രദ്ധയും കൂട്ടി. ഇതിന് ശേഷമായിരുന്നു. സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയില്‍പ്പെടു ത്തിയതെന്നാണ് പൊലീസ് പറയുന്നത്. അറിഞ്ഞോ അറിയാതെയോ നടി ചതിയില്‍പ്പെട്ടു. ഇതെല്ലാം ബോധപൂര്‍വ്വം ജേക്കബ് സാംസണ്‍ ഉണ്ടാക്കിയതാണെന്ന വാദവും ഇപ്പോള്‍ സജീവമാണ്.
2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2006ല്‍ ‘തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു. എംബിഎ ബിരുദധാരിയായ ജോണ്‍ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂര്‍ണമെന്റ്’ എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു ജോണ്‍. ഇതിനിടെയാണ് ധന്യയും ജോണും പ്രണയത്തിലാകുന്നതും വിവാഹിതരായതും.