മറ്റൊരാളുടെ ജീവിതത്തില്‍ ഇടപെട്ട് ഇല്ലാത്ത കാര്യങ്ങള്‍ പറയാനാണ് ആളുകള്‍ക്ക് ഇഷ്ടം; സ്വകാര്യ ജീവിതം പ്രൈവറ്റായി നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഗൗതമി നായർ

സെക്കന്‍ഡ് ഷോ എന്ന മലയാള ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് ഗൗതമി നായര്‍.  കുറേ നാള്‍ സിനിമയില്‍ നിന്നും വിട്ടു നിന്ന  നടി വീണ്ടും തിരിച്ച് വരവിന ഒരുങ്ങിയിരിക്കുകയാണ്. ജനം അനാവശ്യമായി മറ്റൊരാളുടെ ജീവിതത്തില്‍ ഇടപെടുകയാണെന്നും മാധ്യമങ്ങള്‍ക്ക് മറ്റൊരാളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടേണ്ട അവകാശമില്ലെന്നും ഒരു അഭിമുഖത്തിലൂടെ ഗൗതമി നായര്‍ പറയുന്നു.

എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ പബ്ലിക് സ്‌പേസില്‍ റിവീല്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ചെയ്യുന്ന വര്‍ക്കിനെക്കുറിച്ച എത്ര ആര്‍ട്ടിക്കിളുകള്‍ വന്നാലും കുഴപ്പമില്ല. പക്ഷെ, എന്റെ സ്വകാര്യ ജീവിതം പ്രൈവറ്റായി തന്നെ നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ വീട്ടില്‍ എന്തു നടക്കുന്നു എന്നത് നിങ്ങള്‍ക്ക് അറിയില്ല. വേറെ ഒരാളുടെ വീട്ടില്‍ എന്തു നടക്കുന്നു എന്നതിനെക്കുറിച്ച് മറ്റൊരാള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും. മറ്റൊരാളുടെ വീട്ടില്‍ എന്ത് പ്രശ്‌നം നടക്കുന്നു, അവിടെ എന്തു സംഭവിച്ചു, ഈ കാരണങ്ങള്‍ കൊണ്ടാണ് അങ്ങനെയുണ്ടായത് എന്നൊക്കെയുള്ള ഗോസിപ്പുകള്‍ മറ്റുള്ളവര്‍ പറഞ്ഞു നടക്കുന്നു.

എതിരെ നില്‍ക്കുന്ന രണ്ടാളുകളെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല. മറ്റൊരാളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നിങ്ങള്‍ അറിയാന്‍ ശ്രമിക്കാറില്ല. പിന്നെ എന്തിനാണ് ജഡ്ജ് ചെയ്യുന്നത്. ഞാനിതേ പോലെ ഒരു ഭാഗത്തിരുന്ന് നിങ്ങളെ ജഡ്ജ് ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്നും ഗൗതമി ചോദിക്കുന്നു.

Top