തിരുവനന്തപുരം :
ഭാവാഭിനയംകൊണ്ട് മലയാളികളുടെ മനംകവര്‍ന്ന നടന്‍ മധുവിന് ജന്മദിനാശംസയുമായി ചലച്ചിത്രലോകം. കോവിഡ് കാലമായതിനാല്‍ 88–-ാംജന്മദിനത്തിലും ആഘോഷങ്ങൾ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കണ്ണമ്മൂലയിലെ ‘ശിവഭവനം’ വീട്ടില്‍ ഒതുങ്ങി ജന്മദിനാഹ്ലാദം. കാര്യമായ ആഘോഷങ്ങള്‍ ഇല്ലെങ്കിലും ചലച്ചിത്ര–- സാംസ്കാരിക മേഖലയിലെ പ്രമുഖരും ആരാധകരും സമൂഹമാധ്യമങ്ങളില്‍ ആശംസകൾ നേര്‍ന്നു.
മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരും ആശംസ നേര്‍ന്നു. പുസ്തകവായനയും സിനിമ കാണലുമായി വീട്ടില്‍ വിശ്രമത്തിലാണ് മധു. മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയിലാണ് ഒടുവില്‍ വേഷമിട്ടത്.