തിരുവനന്തപുരം :
മലയാള നാടക ചലച്ചിത്ര രംഗത്തെ മഹാനടൻ തിലകന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമിക്കാൻ സഹായം നൽകുമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അറിയിച്ചു. രാജു എബ്രഹാം പ്രസിഡന്റായും കൊടുമൺ ഗോപാലകൃഷ്‌ണൻ സെക്രട്ടറിയായും പ്രവർത്തിക്കുന്ന തിലകൻ സ്‌മാരകവേദി നൽകിയ അപേക്ഷ സാംസ്‌കാരികവകുപ്പ് പരിശോധിച്ചതായും മന്ത്രി പറഞ്ഞു.
തിലകന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്‌മാരകം നിർമിക്കാനും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ ജനങ്ങളിലെത്തിക്കാൻ സ്‌മാരകവേദി നടപ്പാക്കുന്ന പദ്ധതികൾക്ക് സാംസ്‌കാരികവകുപ്പിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക